പാമ്പിനെ കയ്യിലേന്തി സിംബു…’ഈശ്വരന്‍’ ഫസ്റ്റ്‌ലുക്ക്

‘ഈശ്വരന്‍’ എന്ന സിംബു നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരാഴ്ച മുമ്പാണ് നടന്‍ സിംബു ഈശ്വരന്റെ ഭാഗമായത്. സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരൊറ്റ ഷെഡ്യൂളില്‍ നാല്‍പ്പത് ദിവസത്തിനകം ചിത്രീകരിക്കാനാണ് തീരുമാനിച്ചത്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സിംബു തന്നെയാണ് പുറത്ത് വിട്ടത്. കൃഷിയിടത്തില്‍ ഒരു പാമ്പിനെ പിടിച്ചിരിക്കുന്നതായി നില്‍ക്കുന്ന സിനിമയുടെ മാസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായി കഴിഞ്ഞു.

ജയം രവി നായകനായ ഭൂമിയിലെ നായിക നിധി അഗര്‍വാളാണ് ഈശ്വരനിലെ നായിക. സംവിധായകന്‍ ഭാരതിരാജയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാധവ് മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ എസ് തമന്റെ സംഗീതം, തിരുനാവുക്കരസുവിന്റെ ഛായാഗ്രഹണം, ആന്റണിയുടെ എഡിറ്റിംഗ്, രാജീവന്റെ കലാസംവിധാനം എന്നിവയെല്ലാമാണ് പ്രധാന ആകര്‍ഷണം.