ആസിഫ് അലി നായകനാകുന്ന റസൂല്‍ പൂക്കുട്ടി ചിത്രം; ‘ഒറ്റ’ ട്രെയിലര്‍

','

' ); } ?>

സൗണ്ട് ഡിസൈനറും ഓസ്‌കാര്‍ ജേതാവുമായ റസൂല്‍ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം ‘ഒറ്റ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഒക്ടോബര്‍ 27-ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

മലയാളം – തമിഴ് – കന്നഡ സിനിമകളിലെ മുന്‍നിരതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ആസിഫ് അലി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു.

ചിത്രത്തിന്റെ നിര്‍മ്മാതാവ് എസ്. ഹരിഹരന്റെ യഥാര്‍ഥ ജീവിതത്തില്‍ നിന്നെടുത്ത ഓര്‍മ്മകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. സമൂഹത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് ചിത്രം എന്ന് കാണുന്ന ഓരോ പ്രേക്ഷകനും മനസ്സില്‍ തോന്നുംവിധത്തിലുള്ളതാണ് പുറത്തിറങ്ങിയ ട്രെയിലര്‍. ഒരു ത്രില്ലര്‍ അല്ലെങ്കില്‍ ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ എന്നിങ്ങനെ ഏത് വിധത്തിലുള്ള പ്രേക്ഷകരെയും ആകര്‍ഷിക്കും വിധമുള്ളതാണ് ചിത്രം എന്ന സൂചനയും ട്രെയിലറില്‍ ഉണ്ട്.ആസിഫ് അലിയുടെയും അര്‍ജുന്‍ അശോകന്റെയും വേറിട്ട ഒരു പ്രകടനം ആയിരിക്കും ചിത്രത്തില്‍ എന്നത് ട്രെയിലറില്‍ വ്യക്തമാണ്.