കേരളത്തില്‍ നിന്നും 11 കോടി ,ലിയോ ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ട്…

ബോക്‌സ്ഓഫിസില്‍ പുതിയ ചരിത്രം തീര്‍ത്ത് ദളപതി വിജയ്യുടെ ‘ലിയോ’. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കേരള, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നു മാത്രം സിനിമ ആദ്യ ദിനം നേടിയത് പത്ത് കോടിക്കു മുകളിലാണ്. ഈ റെക്കോര്‍ഡ് സൃഷ്ടിക്കുന്ന ആദ്യ ഇന്ത്യന്‍ നടനാണ് വിജയ്. ‘ലിയോ’ ലോകമൊട്ടാകെ നേടിയത് 140 കോടി രൂപയാണ്. കേരളത്തില്‍ നിന്നും 11 കോടി. തമിഴ്‌നാട്ടില്‍ നിന്നുമുള്ള ആദ്യ ദിന കലക്ഷന്‍ 30 കോടിയാണ്.

ചിത്രത്തിന്റെ നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ഇതിനോടകം സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത് ബ്ലോക്ബസ്റ്റര്‍ എന്നാണ്. നിര്‍മാതാക്കള്‍ക്ക് ആദ്യ ദിനം തന്നെ ലിയോ ലാഭമുണ്ടാക്കി കൊടുത്തു എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളും റിപ്പോര്‍ട്ടു ചെയ്യുന്നത്. അതേ സമയം സിനിമയുടെ രണ്ടാം ദിനം പ്രി ബുക്കിങിലൂടെ കേരളത്തില്‍ ലിയോ നേടിയത് 3 കോടി രൂപയാണ്.

ആദ്യ ദിനം തന്നെ നൂറ് കോടി നേടുന്ന ദളപതി വിജയ്യുടെ ആദ്യ ചിത്രമാണ് ലിയോ.