റസൂല്‍ പൂക്കുട്ടി സംവിധാന രംഗത്തേക്ക്….

റസൂല്‍ പൂക്കുട്ടി സംവിധാന രംഗത്തേക്ക്. റസൂലിന്റെ നിര്‍മാണ സംരംഭമായ റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ‘ഒറ്റ’ എന്ന ചിത്രമാണ് ആദ്യ സിനിമ. ആസിഫ് അലിയും അര്‍ജുന്‍ അശോകനും തമിഴ്നടന്‍ സത്യരാജും പ്രധാന വേഷങ്ങള്‍ ചെയ്യുന്ന സിനിമയുടെയും നിര്‍മാണ കമ്പനിയുടെയും ലോഞ്ചിങ് കൊച്ചിയില്‍ നടന്നു.

റസൂല്‍ പൂക്കുട്ടി new images

ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങ് ഗായകന്‍ പി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സിന്റെ ലോഗോ പ്രകാശനം സംവിധായകന്‍ സിദ്ദിഖും നടന്‍ സത്യരാജും ചേര്‍ന്ന് നിര്‍വഹിച്ചു. ‘ഒറ്റ’ എന്ന സിനിമയുടെ പേര് റസൂല്‍ പൂക്കുട്ടി ലോഞ്ച് ചെയ്തു.ചില്‍ഡ്രന്‍ റീ യുണൈറ്റഡ് എല്‍.എല്‍.പി.യും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എസ്. ഹരിഹരനാണ്.

ആസിഫ് അലി നായകനായെത്തിയ കുഞ്ഞെല്‍ദോ ആണ് അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.മാത്തുക്കുട്ടി സംവിധാനം ചെയ്യ്ത ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ വിനീത് ശ്രീനിവാസന്‍ ആയിരുന്നു. പുതുമുഖ താരം ഗോപിക ഉദയനാണ് നായികയായെത്തിയത്. സംഗീത സംവിധാനം ഷാന്‍ റഹ്‌മാനാണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റും നിര്‍വഹിക്കുന്നു. സുധീഷ്, സിദ്ദീഖ്, അര്‍ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

മെമ്പര്‍ രമേശനാണ് അര്‍ജുന്‍ ആശോകന്‍ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.
ചിത്രത്തില്‍ അര്‍ജുന്‍ അശോകനെ കൂടാതെ മാമുക്കോയ, സാബു മോന്‍, ചെമ്പന്‍ വിനോദ്, ഗായത്രി അശോക്, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിരുന്നു.ആന്റോ ജോസ് പെരേര എബി ട്രീസ പോള്‍ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യതത്. ബോബന്‍ ആന്റ് മോളി എന്റര്‍ട്ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിച്ചത്.എല്‍ദോ ഐസക്ക് ഛായാഗ്രഹണവും, ദീപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിച്ചു.