ഈ വിഷു റോക്കി ഭായി തൂക്കി

2018ല്‍ പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രമാണ് Kgf Chapter 1.

Kgf yash latest image hd

ഹോമ്പാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂരാണ് ചിത്രം നിര്‍മ്മിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിയിരിക്കുന്നു.

Kgf chapter 2-വിന് തിയേറ്ററുകളിലും വന്‍ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ഹോളിവുഡ്, ബോളിവുഡ് സിനിമകളില്‍ സാധ്യമായിരുന്ന വലിയ പ്ലാറ്റ്‌ഫോമിലുള്ള ചിത്രങ്ങളുടെ അനന്ത സാധ്യതകളാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2 തുറന്ന് വെയ്ക്കുന്നത്.

പ്രേക്ഷകന്റെ പ്രതീക്ഷകളെ തകിടം മറിയ്ക്കുന്ന തിരക്കഥയിലെ ക്രാഫ്റ്റിനൊപ്പം മെയ്ക്കിംഗിലെ ബ്രില്ല്യന്‍സും ചേര്‍ന്നതോടെ കെ.ജി.എഫ്:ചാപ്റ്റര്‍ 2 മനോഹരമായ ഒരു തിയേറ്റര്‍ അനുഭവമായി അവശേഷിക്കുന്നു.

1970-കളുടെയും 80-കളുടെയും കാലഘട്ടം ഉള്‍ക്കൊള്ളുന്നതാണ് കെ.ജി.എഫിന്റെ കഥ.

മരിക്കുന്നത്തിന് മുമ്പ് അമ്മ ആഗ്രഹിച്ചതുപോലെ അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള അന്വേഷണത്തില്‍ റോക്കി എന്ന പത്തുവയസ്സുകാരന്‍ ബോംബെയിലെത്തുന്നു. പിന്നീട് ആഫ്രിക്കയില്‍ നിന്ന് ബോംബെ തീരത്തേക്ക് സ്വര്‍ണ്ണക്കട്ടകളുടെ വരവിന് മേല്‍നോട്ടം വഹിക്കുന്ന തലവനായി മാറുന്നു. ഗോള്‍ഡ് മാഫിയയുമായി ഇടപഴകിയ ശേഷം, കോലാര്‍ സ്വര്‍ണ്ണഖനിയിലെ ഭീകരനായ ഗരുഡയുടെ ഗുണ്ടാസംഘത്തെ കൊല്ലാന്‍ അദ്ദേഹത്തെ നിയമിക്കുന്നു.

ഗരുഡയുടെ മരണശേഷമുള്ള ആദ്യ പകുതിയ്ക്ക് ശേഷം കെ.ജി.എഫ് നിലനിര്‍ത്താന്‍ റോക്കി ഭായി നടത്തുന്ന പോരാട്ടമാണ് രണ്ടാം ഭാഗത്തില്‍ ഇതള്‍ വിരിയുന്നത്.

വാഴാനും വീഴാനും അധികനാള്‍ ആവശ്യമില്ലാത്ത ഈ യുദ്ധത്തെ ഇഴപിരിച്ചെടുക്കാനാവാത്തവിധം കൂട്ടിയിണക്കിയതാണ് ചിത്രത്തിന്റെ വിജയം.

കഥയുടെ പശ്ചാതലത്തിനൊരു മാറ്റവുമില്ലാതെ റോക്കിയുടെ യാത്ര എന്‍ഗേജിംഗ് ആക്കി നിര്‍ത്താനുള്ള ശ്രമങ്ങളാണ് സംവിധായകനില്‍ നിന്ന് രണ്ടാം പകുതിയിലുണ്ടാവുന്നത്. സാങ്കേതിക തികവിനാല്‍ രംഗങ്ങളെ ചടുലമാക്കുന്നതിനൊപ്പം രവി ബര്‍സുറിന്റെ സൗണ്ട് ഡിസൈനിംഗിനാല്‍ കൂടുതല്‍ ഊര്‍ജ്ജമുള്ളതാക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ഭുവന്‍ ഗൗഡയുടെ ഛായാഗ്രഹണ മികവും അഭിനന്ദനമര്‍ഹിക്കുന്നു. അന്‍പറിവിന്റെ ആക്ഷന്‍ രംഗങ്ങളും സിനിമയുടെ വിജയ ഫോര്‍മുലയിലെ നിര്‍ണ്ണായക ഘടകമാണ്. ഉജ്ജ്വല്‍ കുല്‍ക്കര്‍ണി ചിത്രസംയോജനത്തിലും പടത്തിന് ലാഗിംഗ് അനുഭവപ്പെടാതെ കാത്തു.

റോക്കിംഗ് സ്റ്റാര്‍ യാഷ്, സഞ്ജയ് ദത്ത്, ശ്രിനിധി ഷെട്ടി, രവീണ ടണ്ടണ്‍, പ്രകാശ് രാജ്, മാളവിക അവിനാഷ് തുടങ്ങീ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

സിനിമയുടെ തിരക്കഥ നീല്‍ ആരംഭിച്ചത് 2015ല്‍ ആണെങ്കിലും, രണ്ട് വര്‍ഷത്തിനു ശേഷം ചിത്രീകരണം ആരംഭിച്ചത് 2017 മാര്‍ച്ചിലാണ്. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ ആണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ ഛായാഗ്രഹണവും, കലാ സംവിധാനവും പശ്ചാത്തലസംഗീതം എന്നിവയുമെല്ലാം ഏറെ പ്രശംസിക്കപ്പെട്ടതാണ്.

ഫിക്ഷനാല്‍ വിസ്മയ കാഴ്ച്ച കാണുമ്പോള്‍ റോക്കി ഭായിയുടെ ശരികളിലേക്കും തെറ്റുകളിലേക്കും വിരല്‍ ചൂണ്ടുന്നവരുണ്ടാകാം. അവരോട് റോക്കി ഭായിയുടെ ലോകം അയാള്‍ക്ക് മാത്രം സ്വന്തം.