ഓണസമ്മാനവുമായി സിനിയ ഒടിടി പ്ലാറ്റ്‌ഫോം

ചലച്ചിത്ര പ്രേമികള്‍ക്കും കലാസ്വാദകര്‍ക്കും ഈ ഓണത്തിന് വമ്പന്‍ ഓഫറുകള്‍ ഒരുക്കിയിരിക്കുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സിനിയ. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രേക്ഷക പ്രശംസ ഏറെ പിടിച്ചുപറ്റിയ ‘സിനിയ’ ,അഞ്ച് വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷന്‍ പാക്കേജിന് 999 രൂപക്ക് നല്‍കുന്ന ഓഫറാണ് ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ പ്രേക്ഷകര്‍ക്ക് സിനിയയിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാകുമെന്ന് മാനേജിംങ് ഡയറക്ടര്‍ ബിജു മണികണ്ീന്‍ അറിയിച്ചു.

പുതിയ സിനിമകള്‍, മികച്ച ഷോട്ട്ഫിലിമുകള്‍, വെബ് സീരിസുകള്‍ ,ഭക്തിഗാനങ്ങള്‍, ചലച്ചിത്ര സംഗീത വീഡിയോകള്‍, മ്യൂസിക്കല്‍ ബ്രാന്‍ഡ് പ്രോഗ്രാമുകള്‍, ഇന്ത്യന്‍ ചാനലുകളിലെ കോമഡി എപ്പിസോഡുകള്‍, ഡോക്യുമെന്ററികള്‍ തുടങ്ങി ഒട്ടേറെ ദൃശ്യവിസ്മയങ്ങളുടെ വലിയ ഉള്ളടക്കമാണ് സിനിയയില്‍ ഉള്ളത്.
ഉള്ളടക്കത്തിലെ സുതാര്യതയും ആവിഷ്‌ക്കാരത്തിലെ പുതുമയും കൊണ്ട് നിലവിലെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍നിന്ന് ഏറെ ശ്രദ്ധേയമാണ് ഈ ഒടിടി. ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രങ്ങളുടെ വിരുന്നൊരുക്കി പ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യമായ കൂടുതല്‍ പുതുമകള്‍ ആവിഷ്‌ക്കരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്‌.

ചലച്ചിത്ര പ്രേമികള്‍ക്കും കലാസ്വാദകര്‍ക്കും ഈ ഓണത്തിന് വമ്പന്‍ ഓഫറുകളൊരുക്കി രാജ്യത്തെ പ്രമുഖ ഒ ടി ടി പ്ലാറ്റ്‌ഫോമായ ഫസ്റ്റ്‌ഷോസും രംഗത്തെത്തിിരുന്നു. ഇന്ത്യയിലെ മുഴുവന്‍ പ്രാദേശിക ഭാഷാചിത്രങ്ങളും അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ‘ഫസ്റ്റ്‌ഷോസ്’ ഈ ഓണത്തിന് ഒട്ടേറെ ഓഫറുകളാണ് അവതരിപ്പിക്കുന്നത്. ആദ്യം പ്രേക്ഷകര്‍ക്ക് ഫ്രീ സൈന്‍അപ് ഓപ്ഷന്‍ നല്‍കുന്നു. വരും ദിവസങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഈ സേവനങ്ങള്‍ ലഭ്യമാകുമെന്ന് ഫസ്റ്റ് ഷോ സ് കൊച്ചി ഓപ്പറേഷന്‍സ് മാനേജര്‍ ഷിനു അറിയിച്ചു. മികച്ച ഷോട്ട്ഫിലിമുകള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കാനും പദ്ധതിയുണ്ട്. സിനിമ കാണാനായി ഒരു തവണ ടിക്കറ്റ് സ്വീകരിക്കുന്നതിലൂടെ പ്രേക്ഷകര്‍ക്ക് ഫസ്റ്റ്‌ഷോസ് പ്ലാറ്റ്‌ഫോമിലെ മുഴുവന്‍ ഉള്ളടക്കങ്ങളും നിശ്ചിത ദിവസങ്ങളിലേക്ക് ആസ്വദിക്കാനുള്ള അവസരം പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഫസ്റ്റ്‌ഷോസ് നല്‍കിവരുന്ന നിലവിലെ സേവനങ്ങള്‍ക്ക് പുറമെയാണ് പ്രേക്ഷകര്‍ക്കും നിര്‍മ്മാണ കമ്പനികള്‍ക്കും ഏറെ ലാഭകരമായ സേവനങ്ങളുമായി ഫസ്റ്റ് ഷോസ് ഇപ്പോള്‍ ഒരുങ്ങുന്നത്.