ലല്ലുവിന്റെ Super Mom

ഒരു യമണ്ടന്‍ പ്രേമകഥയിലെ ലല്ലുവിന്റെ അമ്മയായെത്തിയ പ്രവാസി മലയാളി വിജി രതീഷിനെ നേരിട്ട് കാണുമ്പോഴാണ് അയ്യോ ഇതായിരുന്നോ ആ അമ്മ എന്ന് മൂക്കത്ത് വിരല്‍ വെച്ചുപോവുക. സിനിമയില്‍ പ്രായമേറെയുള്ളൊരാളായാണ് വിജിയെത്തിയതെങ്കിലും യു.എ.ഇ. യിലെയും കേരളക്കരയിലെയും ഒട്ടേറെ സുന്ദരിപ്പട്ടങ്ങള്‍ നേടിയെടുത്ത ഒരു പ്രതിഭകൂടിയാണ് ഈ യുവനായിക. 2017ലെ ‘കൊച്ചി മിസ് ഗ്ലോബല്‍’ പട്ടം നേടിയ സുന്ദരിയായി പ്രേക്ഷകര്‍ ചിലപ്പോള്‍ വിജിയെ അറിയാന്‍ സാധ്യതയുണ്ട്. എന്നാല്‍ വിജിയിലെ നടിയിലൂടെയാണ് പ്രേക്ഷകര്‍ ഇനി താരത്തെ അടുത്തറിയാനിരിക്കുന്നത്. ദുല്‍ഖറിനൊപ്പമുള്ള തന്റെ ചിത്രം ചെയ്തതിന്റെ ധൈര്യത്താല്‍ തന്റെ രണ്ടാം ചിത്രത്തിന്റെ വരവിന് കാത്തിരിക്കുകയാണ് താരം. വിജിയോടൊപ്പം പങ്കുചേര്‍ന്ന് ഈ കാത്തിരിപ്പിന്റെ പിന്നിലെ വിശേഷങ്ങള്‍ തിരക്കുകയാണ് സെല്ലുലോയ്ഡ്..

  • ദുല്‍ഖറിനൊപ്പമുള്ള എക്‌സ്പീരിയന്‍സ്…?

നിങ്ങളെപ്പോലെ ഞാനുമൊരു ദുല്‍ഖര്‍ ഫാനാണ്. ആദ്യമായി ഞാന്‍ ദുല്‍ക്കഖറിനെ കാണുന്നത് ആ സെറ്റില്‍ വെച്ച് തന്നെയാണ്. ഷൂട്ട് ഒരു നാലഞ്ച് ദിവസം പിന്നിട്ടതിന് ശേഷമാണ് ദുല്‍ഖര്‍ സെറ്റിലേക്കെത്തുന്നത്. ആദ്യം തന്നെ ഞങ്ങള്‍ ഷൂട്ട് ചെയ്തത് മൂവിയുടെ ക്ലൈമാക്‌സിലേക്കെത്തിക്കുന്ന ഒരു ക്രൂഷ്യല്‍ സീനാണ്. ഞാന്‍ ദുല്‍ഖറിനെ പരിചയപ്പെട്ട ആ ദിവസം തന്നെ അത്തരമൊരു രംഗം ഷൂട്ട് ചെയ്യുന്നതിന്റെ ഒരു പേടി എനിക്കുണ്ടായിരുന്നു. പക്ഷെ ഞാന്‍ മനസ്സില്‍ തീരുമാനിച്ചിരുന്നു. ഇനിയെന്തായാലും ഈ ഒരു ഐസ് ബ്രെയ്ക്ക്‌ ചെയ്തില്ലെങ്കില്‍ ഒത്തിരി പാടായി മാറുമെന്നെ്. ദുല്‍ഖറിനെ പരിചയപ്പെടുന്ന സമയത്ത് ഞാന്‍ പുതിയൊരാളാണെന്നും ഇടയ്‌ക്കൊക്കെ ഡയലോഗ്‌സൊക്കെ തെറ്റിയാല്‍ ഒന്ന് സപ്പോര്‍ട്ട് ചെയ്യണമെന്നും പറഞ്ഞു. അപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞു: ”ഒരു പ്രശ്‌നുമില്ല, ഐ വില്‍ ബി ദേര്‍, ഞാന്‍ സപ്പോര്‍ട്ട് ചെയ്യാനുണ്ട്, ഇറ്റ്‌സ് നേട്ട് എ പ്രോബ്ലം അറ്റ് ഓള്‍, എത്ര ടെയ്ക്ക് പോയാലും എനിക്ക് പ്രശ്‌നമല്ല”, എന്നൊക്കെ. അതൊക്കെ കേട്ടപ്പോള്‍ തന്നെ വലിയ ആശ്വാസമായി. കാരണം ഇത്രയും വലിയ ഒരു ക്രൗഡ് പുള്ളര്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് ശരിക്കും ഒരു ഫാന്‍ മൊമന്റായിരുന്നു. ഫസ്റ്റ് കണ്ടപ്പോള്‍ തന്നെ. അങ്ങനെയുള്ള ഒരാള്‍ അത്രയും നന്നായി നമ്മളെ സപ്പോര്‍ട്ട് ചെയ്യുക, മോട്ടിവേറ്റ് ചെയ്യുക എന്നുള്ളതൊക്കെ ഒരു വല്ലാത്ത എക്‌സ്പീരിയന്‍സായിരുന്നു. അത് ഒരു ഉത്തരമായി പറയാന്‍ പറ്റുന്ന കാര്യമല്ല. അതൊരു ഫീലിങ്ങാണ്. അതെനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റില്ല. ദുല്‍ഖര്‍ സെറ്റില്‍ വളരെ ചില്‍ഡാണ്. ഒരുപാട് വലിയ ഡയലോഗ്‌സൊക്കെ വരുമ്പോഴും അതൊക്കെ വളരെ ഈസിയായിട്ടാണ് ചെയ്യുന്നത്. നമുക്കത്‌ കാണുമ്പോള്‍ ”ആ ഓക്കെ.. ഞാനുമൊന്ന് ശ്രമിക്കാം, കൂളായി എക്‌സ്പീരിയന്‍സ് ചെയ്ത് ചെയ്യണം” എന്ന് തോന്നിപ്പോകും. ഒരു ഇന്‍സ്പിരേഷന്‍ കിട്ടുന്ന വൈബാണ് ദുല്‍ഖറിന്റെ അടുത്ത്. ഒരു പോസിറ്റീവ് വൈബാണ്. പിന്നെ ദുല്‍ഖര്‍ സെറ്റില്‍ വരുന്ന ദിവസം ഒത്തിരി പേര്‍ അവിടെ നില്‍ക്കുന്നുണ്ടാവും. എന്നാലും എല്ലാവരുടെയും അടുത്ത് വളരെ നല്ല രീതിയില്‍ നമ്മളിലൊരാളായി ബിഹെയ്‌വ് ചെയ്യുന്ന ആളായിട്ട് തോന്നും. ഒരു സ്റ്റാറാണ് അടുത്ത് നില്‍ക്കുന്നത് എന്നുള്ള ഒരു ഫീലിങ്ങ് തരാതെ നമ്മളോടൊപ്പം നില്‍ക്കും. അത് തന്നെ അദ്ദേഹം എത്ര സിമ്പിളാണെന്ന് തെളിയിക്കുന്നു.

  • എങ്ങനെയാണ് ഒരു യമണ്ടന്‍ പ്രേമകഥയിലെ ലല്ലുവും മമ്മിയും..?

അവര്‍ തമ്മിലുള്ള ഒരു ബോണ്ടിങ്ങ്, അവര്‍ തമ്മിലുള്ള ഒരു സ്‌നേഹം, ആ ഒരു അറ്റാച്ച്‌മെന്റ് എടുത്ത് കാണിക്കുന്ന രീതിയിലാണ് ആ ചിത്രം മുന്നോട്ട് പോകുന്നത്. അതായത് ആ അമ്മ മോനെ ഒത്തിരി സപ്പോര്‍ട്ട് ചെയ്ത് നില്‍ക്കുന്ന ഒരു ക്യാരക്ടറാണ്. കുസൃതികളല്ല, പക്ഷെ മോന്‍ സ്വന്തം ഇഷ്ടം പോലെ പോകുന്ന ഒരാളാണ് എന്ന് വിശ്വസിക്കുന്ന ഒരമ്മയാണ്. അതിലുണ്ടാവുന്ന ഒരു കെമിസ്ട്രി, അങ്ങനെയുണ്ടാവുമ്പോള്‍ നമ്മള്‍ രണ്ടുപേരും നല്ല മിങ്കിളായി വര്‍ക്ക് ചെയ്തില്ലെങ്കില്‍ അത് സ്‌ക്രീനില്‍ പ്രതിഫലിക്കുമെന്നുള്ളത് ഉറപ്പാണ്. പക്ഷെ ഞാന്‍ പറഞ്ഞതുപോലെ ആദ്യ രംഗത്തില്‍ തന്നെ ദുല്‍ഖര്‍ എന്നെ വളരെ ഈസിയാക്കിയതുകൊണ്ട് പിന്നെ ആ ഷൂട്ട് കഴിഞ്ഞത് വരെയും ഒത്തിരി നല്ല ഒരു ബോണ്ടിങ്ങ് എക്‌സ്പീരിയന്‍സായിരുന്നു നമ്മള്‍ തമ്മില്‍. സ്‌ക്രീനില്‍ ആ അമ്മയുടെയും മകന്റെയും കെമിസ്ട്രി അത്രം ഭംഗിയായി വന്നിട്ടുണ്ടെങ്കില്‍ അത് ഓഫ്‌സ്‌ക്രീനിലും ആ ഒരു ബോണ്ടിങ്ങ് ഉണ്ടായിരുന്നുകൊണ്ടാണ്.

  • ലല്ലുവിന്റെ കുസൃതികളെയൊക്കെ സപ്പോര്‍ട്ട് ചെയ്ത അമ്മ തന്നെയാണോ റിയല്‍ ലൈഫിലും…?

എന്റെ മക്കള്‍ ലല്ലു ആ സിനിമയില്‍ കാണിച്ചത് പോലെ ആരെയും വേദനിപ്പിക്കാതെ, ആര്‍ക്കും ഒരു വിഷമമുണ്ടാക്കാതെ, ചെറിയ ചെറിയ കുസൃതികളൊക്കെ ചെയ്താല്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. അങ്ങനെ മാത്രമേയുള്ളു. ലല്ലുവിനെപ്പോലെ രസമുള്ള കുസൃതികള്‍ കാണിക്കുകയാണെങ്കില്‍ ഞാന്‍ സപ്പോര്‍ട്ട് ചെയ്യും.. ഷുവര്‍.. (ഒരു കോണ്‍ഫിഡന്റ് സ്‌മൈല്‍).

  • ഫേവറെറ്റായ ആക്ടേഴ്‌സ്…?

അങ്ങനെയൊക്കെ എന്നോട് ചോദിച്ചാല്‍ അതൊരു കുഴപ്പിക്കുന്ന ചോദ്യമാവും. സത്യം പറയുകയാണെങ്കില്‍ കലാകാരന്മാരെ എല്ലാവരെയും എനിക്ക് ഇഷ്ടമാണ്. അതിപ്പോള്‍ ഹീറോ, ഹീറോയിന്‍ ക്യാരക്ടേഴ്‌സ് ചെയ്യുന്നവരായാലും സപ്പോര്‍ട്ടിങ്ങ് ആക്ടേഴ്‌സായാലും ശരി. വില്ലന്‍ റോളുകള്‍ ചെയ്യുന്നവര്‍, കോമഡി ചെയ്യുന്നവര്‍, നാടകത്തില്‍ അഭിനയിക്കുന്നവര്‍.. നന്നായിട്ടഭിനയിക്കുന്നുണ്ടെങ്കില്‍ ഏത് ടൈപ്പ് ആയാലും.. എല്ലാവരും എഫേര്‍ട്ട് ഇട്ടുകൊണ്ട് തന്നെയാണ് ചെയ്യുന്നത്. പിന്നെ ഞാനിപ്പോള്‍ ഒരു ഫേവറൈറ്റിനെ പറഞ്ഞാല്‍ അത് വേറൊരു ഫാന്‍ ഗ്രൂപ്പിന് ഇഷ്ടപ്പെടില്ല. അപ്പോള്‍ അങ്ങനെയുള്ള പ്രശ്‌നങ്ങളുണ്ടല്ലോ.. ഒത്തിരി നല്ല ആക്ടേഴ്‌സും ആക്ട്രസ്സസും ഉള്ള ഇന്‍ഡസ്ട്രിയാണ് ഞങ്ങളുടേത്.

  • എന്താണ് ഡ്രീം റോള്‍….?

ഡ്രീം റോള്‍ എന്ന് പറയുമ്പോള്‍ നമ്മള്‍ കണ്ടിട്ട് വളരെ ഇഷ്ടപ്പെട്ട് ലോസ്റ്റായ ഒരുപാട് സിനിമകളുണ്ട്. ഉദാഹരണത്തിന് ശ്രീദേവി മാം ചെയ്ത സദ്മ എന്ന സിനിമയിലെ റോള്‍. അതൊക്കെ നമ്മള്‍ കാണുമ്പോള്‍ തന്നെ ”ഇത് അഭിനയം തന്നെയാണോ..?” എന്ന് വിചാരിക്കുന്ന ക്യാരക്ടറാണ്. അതേ പോലെ തന്നെ മഞ്ജു വാര്യര്‍ ചെയ്ത ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ ക്യാരക്ടര്‍. പിന്നെ ഒഫ്‌കോഴ്‌സ് ശോഭന മാം ചെയ്ത മണിച്ചിത്രത്താഴിലെ കഥാപാത്രം. അവരൊക്കെ ഒത്തിരി വലിയ വലിയ റോളുകളാണ് ചെയ്തിരിക്കുന്നത്. ആഗ്രഹിക്കുന്നതില്‍ തെറ്റൊന്നുമില്ലല്ലോ.. നമ്മള്‍ക്ക് മാക്‌സിമം എഫേര്‍ട്ട് ഇടാന്‍ പറ്റുമെന്നേ പറയാന്‍ പറ്റുകയുള്ളൂ. അതൊക്കെ വന്നു ചേരുകയെന്ന് പറയുന്നത് ഒരു വലിയ ഭാഗ്യമാണ്. നല്ല റോളുകള്‍ ചെയ്യാന്‍ അതിയായ താല്‍പ്പര്യമുണ്ട്. വരുമെന്ന് പ്രാര്‍ത്ഥിക്കാം.

  • എങ്ങനെയാണ് സിനിമയിലേക്കുള്ള എന്‍ട്രി..?

ഞാന്‍ സിനിമയിലേക്ക് വരുന്നത് ബ്യൂട്ടി കോണ്‍ടസ്റ്റ് വിന്നറായിട്ടാണ്. ഒന്ന് യു.എ.ഇ യിലെ ‘മെയ് ക്വീന്‍’ എന്ന് പറയുന്ന ഒരു ബ്യൂട്ടി കോണ്‍ടസ്റ്റായിരുന്നു. അതിന്റെ ക്രൗണ്‍ വിന്നറാണ്. പിന്നെ മിസ്സിസ് ഗ്ലോബല്‍ 2017 വിന്നറാണ്. അത് കൂടാതെ യു എ ഇയില്‍ ‘സൂപ്പര്‍ മം ലുക്ക്’ വിന്നറായിട്ടുണ്ട്. അതിലൂടെയാണ് ഞാന്‍ റാമ്പ് ഷോസൊക്കെ ചെയ്തത്. അങ്ങനെയാണ് യമണ്ടന്‍ പ്രേമകഥയിലെ വിഷ്ണുവിന്റെയും ബിബിന്റെയും ഡയറക്ടര്‍ നൗഫല്‍ സാറിന്റെയും അടുത്ത് ഈ ചിത്രങ്ങളൊക്കെ എത്തുന്നതും അവരതില്‍ നിന്നും എന്നെ ചൂസ് ചെയ്യുന്നതും.

  • പുതിയ പ്രൊജക്ടുകള്‍…?

ഇപ്പോള്‍ രണ്ട് മൂവി ചെയ്തു. അടുത്ത മൂവി റിലീസ് ചെയ്യാനായി വെയ്റ്റ് ചെയ്യുകയാണ്. ജൂലായിലാണ് അതിന്റെ റിലീസ്. ഉറിയടിയെന്നാണ് മൂവിയുടെ പേര്. ഇന്‍ഡസ്ട്രിയിലേക്ക് ഇപ്പോള്‍ വന്ന സ്ഥിതിക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും ഒക്കെ ആവശ്യമുണ്ട്.
നിങ്ങള്‍ സ്‌പെകേ്റ്ററ്റേഴ്‌സില്ലെങ്കില്‍ ഞങ്ങള്‍ കലാകാരന്മാരൊന്നുമല്ല. അതുകൊണ്ട് തന്നെ എല്ലാവരും സപ്പോര്‍ട്ട് ചെയ്യണം പ്രാര്‍ത്ഥിക്കണം..

  • കുടുംബത്തെക്കുറിച്ച്…? നാടുമായുള്ള ബന്ധം…?

ഞങ്ങള്‍ കണ്ണൂര്‍ ഡിസ്ട്രിക്ടില്‍ നിന്നാണ്. അച്ഛനും അമ്മയും രണ്ട് പേരും കണ്ണൂരില്‍ നിന്ന് തന്നെയാണ്. ഹസ്ബന്‍ഡ് കാസര്‍ഗോഡ് സിസ്ട്രിക്ടിലെ കാഞ്ഞങ്ങാട് നിന്നുമാണ്. എനിക്ക് രണ്ട് മക്കളുണ്ട്. ഒരു മോളും ഒരു മോനും. രണ്ടു പേരും പഠിക്കുന്നു. ഹസ്‌ബെന്‍ഡ് ഇവിടെ ന്യൂ മെഡിക്കല്‍ സെന്റര്‍ എന്നുള്ള കമ്പനിയില്‍ ബിസിനസ്സ് ഡെവലപ്പ്‌മെന്റ് മാനേജറായി വര്‍ക്ക് ചെയ്യുകയാണ്. ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം ബാംഗ്ലൂരാണ്. എന്നാലും കണ്ണൂരിന്റെ ഒരു നൊസ്റ്റാള്‍ജിയ എപ്പോഴുമുണ്ട്. വെക്കേഷനൊക്കെ ഞങ്ങള്‍ അവിടേക്ക് പോകാറുണ്ട്. കര്‍ണാടകയില്‍ നമ്മള്‍ക്ക് അങ്ങനെ ലീവൊന്നും കിട്ടാറില്ല. പക്ഷെ ദസ്ര ടൈം, അതായത് ഒക്ടോബറിലൊക്കെ ഫുള്‍ ലീവാണ്. പിന്നെ അത് കൂടാതെ ഏപ്രില്‍ മെയ് മാസവും ലീവാണ്. ആ സമയത്തൊക്കെ മാക്‌സിമം നാട്ടിലൊക്കെ പോയി നില്‍ക്കാറുണ്ട്. ഗ്രാന്റ് പാരന്റ്‌സും കുറേ റിലേറ്റീവ്‌സും അവിടെയാണുള്ളത്. തറവാട്ടിലെ തെയ്യം കണ്ണൂര്‍ ഭാഗത്തെ ഒരു സ്‌പെഷ്യാലിറ്റിയാണ്. ആ സമയത്തൊക്കെ നാട്ടില്‍ പോയി അതൊക്കെ കാണാറുണ്ട്. കല്യാണം കഴിഞ്ഞതിന് ശേഷം ഹസ്‌ബെന്‍ഡ് കാസര്‍ഗോഡായതുകൊണ്ട് അവിടെയും ഇടക്കൊക്കെ പോയി നില്‍ക്കാറുണ്ട്. പുറത്താണ് വളര്‍ന്നതെങ്കിലും ആ ഒരു മലയാളിത്തം എപ്പോഴും കൂടെയുണ്ട്. ആ ഒരു ബോണ്ടിങ്ങ് വളരെ സ്‌ട്രോങ്ങാണ്. എന്റെ ഭാഷയില്‍ നിന്നൊക്കെ നിങ്ങള്‍ക്കത് ചിലപ്പോള്‍ മനസ്സിലാകും. വീട്ടിലൊക്കെ പറ്റുന്നതും മലയാളം തന്നെയാണ് ഞാന്‍ സംസാരിക്കാറ്. പിന്നെ കര്‍ണാടകയില്‍ വളര്‍ന്നതുകൊണ്ട് തുളു, കൊങ്കണി അങ്ങനെയുള്ള ലോക്കല്‍ ലാംഗ്വേജസൊക്കെ അറിയാം. ഇംഗ്ലീഷും ഹിന്ദിയും സ്‌കൂളില്‍ നിന്നും പഠിക്കുന്നതാണല്ലോ. അതുകൊണ്ട് കുറേ ഭാഷകളൊക്കെ പഠിക്കാന്‍ പറ്റി. പക്ഷെ മലയാളം എപ്പോഴും മനസ്സിലുണ്ട്.

  • എന്തൊക്കെയാണ് ഹോബീസ്…?

അത്യാവശ്യം വായിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. അങ്ങനെ ഇന്നത് എന്നൊന്നുമില്ല. അതിപ്പോ നോവല്‍സായാലും ഓട്ടോബയോഗ്രാഫിയായാലും വായിക്കും. ഹൊറര്‍ വായിക്കാനിഷ്ടമല്ല. (ഒരു കള്ളച്ചിരി).. അത് പോലെ സയന്റിഫിക് ഫിക്ഷനും വായിക്കാറില്ല. കൂടാതെ തിയേറ്ററില്‍ പോയി സിനിമ കാണാറുണ്ട്. മാക്‌സിമം ഞങ്ങള്‍ തിയേറ്ററില്‍ പോയാണ് സിനിമ കാണാറ്. അല്ലാതെ നെറ്റിഫ്‌ളിക്‌സുണ്ട്. അതില്‍ എവിടെപ്പോയാലും ലാപ്‌ടോപ്പും ഇന്റര്‍നെറ്റും ഉണ്ടെങ്കില്‍ നമുക്ക് എന്തു തരം സിനിമയോ ഡോക്ട്യുമെന്ററിയോ ഒക്കെ കാണാം. ഇവിടെ ഫഌറ്റിലായതുകൊണ്ട് അങ്ങനെ ഗാര്‍ഡനോ കാര്യങ്ങളോ ഒന്നുമില്ല. എന്നാലും കുറച്ച് ചെടികളൊക്കെ വരാന്തയില്‍ ഉണ്ട്. പിന്നെയുള്ളത് എന്റെ പെറ്റ്‌സാണ്. എനിക്ക് രണ്ട് പൂച്ചക്കുട്ടികളുണ്ട്. ഒന്ന് മായാന്‍ഗഌ, ഒന്ന് മോര്‍ഫിന്‍. രണ്ടാളും പേര്‍ഷ്യന്‍ കാറ്റ്‌സാണ്. അവരുടെ ഫീഡ് ചെയ്യാനും കുളിപ്പിക്കാനും കൂടെ കളിക്കാനുമൊക്കെയായി കുറച്ച് ടൈം സ്‌പെന്റ് ചെയ്യും. അതൊക്കെ തന്നെയാണ് ഹോബീസ് എന്ന് പറയുന്നത്.

.