ബ്രഹ്‌മാണ്ഡ ചിത്രം ‘ഖലാസി’ ഒരുങ്ങുന്നു,നായകനായി ദിലീപ്‌

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘ഖലാസി’ ഒരുങ്ങുന്നു.മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ദിലീപ് ആണ്.ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ മിഥിലാജാണ് ചിത്രത്തിന്റെ കഥയും സംവിധാനവും.ആദ്യഘട്ട ചിത്രീകരണം കോഴിക്കോടാണ് ആരംഭിക്കുന്നത്.