‘ഒരു നക്ഷത്രമുള്ള ആകാശ’വുമായ് അപര്‍ണ ഗോപിനാഥ്

അപര്‍ണ ഗോപിനാഥ് പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് ‘ഒരു നക്ഷത്രമുള്ള ആകാശം’. മലബാര്‍ മൂവി മേക്കേഴ്‌സ് ബാംഗ്ലൂരിന്റെ ബാനറില്‍ എം വി കെ പ്രദീപ് നിര്‍മ്മിച്ച് നവാഗതരായ സുനീഷ് ബാബുവും അജിത് പുല്ലേരിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമയില്‍ സംവിധായകന്‍ ലാല്‍ ജോസും ഒരു പ്രധാന കഥാപാത്രമാകുന്നു.

ഗണേഷ് കുമാര്‍, കോഴിക്കോട് നാരായണന്‍ നായര്‍, ബിജുക്കുട്ടന്‍, സന്തോഷ് കീഴാറ്റൂര്‍, ജാഫര്‍ ഇടുക്കി, അനില്‍ നെടുമങ്ങാട്, നസീര്‍ സംക്രാന്തി, ഉണ്ണിരാജ്, കലാഭവന്‍ രാജേഷ്, സേതുലക്ഷമി, പങ്കജ മേനോന്‍, നിഷ സാരംഗ്, രചന, തൃശൂര്‍ രമാദേവി, കൃഷ്ണപ്രസാദ്,, മാസ്റ്റര്‍ എറിക് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

സിനിമയുടെ ആദ്യ ഷെഡ്യുള്‍ കാഞ്ഞങ്ങാടും പരിസരങ്ങളിലും രണ്ടാം ഷെഡ്യുള്‍ ബാംഗ്ലൂരിലുമായി പൂര്‍ത്തിയായി. കഥയും തിരക്കഥയും ഒരുക്കുന്നത് സുനീഷ് ബാബുവാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് രാഹുല്‍രാജ് സംഗീതവും, പശ്ചാത്തല സംഗീതം ദീപാങ്കുരനും നിര്‍വ്വഹിക്കുന്നു.