മിഖായേല്‍ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നവംബര്‍ 20ന് എത്തും

ഹനീഫ് അദേനി നിവിന്‍ പോളിയെ നായകനാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് മിഖായേല്‍. അബ്രഹാമിന്റെ സന്തതികള്‍, ദ ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനിയാണ്. ജനുവരിയിലാകും മിഖായേല്‍ തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നവംബര്‍ 20ന് പുറത്തുവിടും.

ചിത്രത്തില്‍  ഉണ്ണി മുകുന്ദന്‍, മഞ്ജിമ മോഹന്‍, ജെ.ഡി ചക്രവര്‍ത്തി, സിദ്ധിഖ്, രഞ്ജി പണിക്കര്‍, അശോകന്‍, ശാന്തി കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.