അറം രണ്ടാംഭാഗം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ശ്രദ്ധേയചിത്രം ‘അറം’ രണ്ടാംഭാഗം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. നയന്‍ കലക്ടറുടെ വേഷത്തില്‍ എത്തിയ അറം ഒന്നാംഭാഗം മികച്ച പ്രതികരണം ഉണ്ടാക്കിയിരുന്നു. നവംബറില്‍ റിലീസ് ചെയ്ത ചിത്രം തെന്നിന്ത്യയില്‍ മികച്ച വിജയംനേടിയിരുന്നു. ഗോപി നൈനാറാണ് ചിത്രം സംവിധാനം ചെയ്തത്.

എം രാജേഷ് സംവിധാനം ചെയ്യുന്ന ശിവകാര്‍ത്തികേയന്‍ ചിത്രത്തിലാണ് നയന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇത് പൂര്‍ത്തിയായാലുടന്‍ അറം രണ്ടാംഭാഗം ആരംഭിക്കും. നയന്‍ ആദ്യമായി ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രം അയ്‌റ അടുത്തമാസം റിലീസിന് ഒരുങ്ങുകയാണ്. സൂപ്പര്‍താരം അജിത്തിന്റെ വിശ്വാസം എന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നയന്‍താരയാണ് നായിക. ചിരഞ്ജീവി ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.