”കൈനീട്ടി ആരോ…” ഓര്‍മ്മയില്‍ ഒരു ശിശിരത്തിലെ മനോഹര ഗാനം..

','

' ); } ?>

ഒരുപിടി മനോഹര പ്രണയാഗാനങ്ങളുമായാണ് ദീപക് പറമ്പോള്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഓര്‍മ്മയില്‍ ഒരു ശിശിരം ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിലെ മറ്റൊരു പ്രണയ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം നിര്‍വഹിച്ച് മെറിന്‍ ഗ്രഗറി ആലപിച്ച കൈനീട്ടി രോ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. അധ്യായന കാലഘട്ടത്തിലെ പ്രണയത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ച് കൈനീട്ടി ആരോ എന്ന മനോഹര ഗാനമാണ്
ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്ലറും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പ്രണയത്തിന്റെ പവിത്രതയും, കുടുംബ ബന്ധത്തിന്റെ തീവ്രതയുമൊക്കെ മനോഹരമായി ആവിഷ്‌കരിച്ചാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ ഒരുക്കിയത്.

വിവേക് ആര്യന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. ദീപക്കാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ദീപക്. ചിത്രത്തില്‍ അലന്‍സിയര്‍, പാര്‍വതി ടി, സുധീര്‍ കരമന, സംവിധായകന്‍ ബേസില്‍ ജോസഫ്, അനശ്വര, മൃദുല്‍, എല്‍ദോ, എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാക്ട്രോ പിക്ചേഴ്സ് ഒരുക്കുന്ന ചിത്രത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത് വിഷ്ണു രാജാണ്.