ടൊവിനോ ചിത്രം”അന്വേഷിപ്പിന്‍ കണ്ടെത്തും” ഫസ്റ്റ് ലുക്ക്

ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം ”അന്വേഷിപ്പിന്‍ കണ്ടെത്തും” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.താരത്തിന്റെ ജന്മദിനത്തോടെനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. മറ്റ് സിനിമ താരങ്ങളും ടൊവിനോയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

അന്വേഷണങ്ങളുടെ കഥയല്ല… അന്വേഷകരുടെ കഥ…’ എന്ന അടിക്കുറിപ്പൊടെയാണ് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഡാര്‍വിന്‍ കുര്യാക്കോസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.ജിനു വി  എബ്രഹാം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് ഗിരീഷ് ഗംഗാധരന്‍ ആണ്.സംഗീതം സന്തോഷ് നാരായണന്‍,എഡിറ്റിങ് സൈജു ശ്രീധരന്‍.