ഒ.ടി.ടിയല്ല ‘വണ്‍’ ഉടന്‍ തിയറ്ററിലേക്കെന്ന് മമ്മൂട്ടി

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘വണ്‍’ ഉടന്‍ തീയറ്റര്‍ റിലീസിനെത്തുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് വൈകാതെ റിലീസ് തീയതി അറിയിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി. കൊവിഡിന് മുന്നേ സിനിമയുടെ ചിത്രീകരണം ഭൂരിഭാഗവും പൂര്‍ത്തിയാക്കിയിരുന്നു. ക്രൗഡ് സീക്വന്‍സും ടെയില്‍ എന്‍ഡും കൂടിയാണ് ഇനി അവശേഷിക്കുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലറായ സിനിമ സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥ് ആണ്.ബോബി -സഞ്ജയ് ടീമാണ് വണ്ണിന് തിരക്കഥ രചിക്കുന്നത്.ഇച്ചായീസ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.കേരളത്തിന്റെ മുഖ്യമന്ത്രിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തിന്നത്.മമ്മൂട്ടിയ്ക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, ജോജു ജോര്‍ജ്, മുരളി ഗോപി, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, രഞ്ജിത്ത്, മാമുക്കോയ, സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, നിമിഷ സജയന്‍, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.