ദി പ്രീസ്റ്റിലേക്ക് ഒരു മിടുക്കി പെണ്‍കുട്ടിയെ വേണം

മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലേക്ക് എട്ട് വയസ്സിനും പതിമൂന്ന് വയസ്സിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടിയെ ഡബ്ബിംഗിനായി പരിഗണിക്കുന്നു. കൈദി എന്ന ചിത്രത്തിലഭിനയിച്ച ബേബി മോണിക്ക പ്രീസ്റ്റില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട് മോണിക്കയ്ക്ക് ശബ്ദം നല്‍കുന്നതിനായാണ് ബാലതാരത്തെ പരിഗണിക്കുന്നത്. ഡബ്ബിംഗില്‍ കഴിവുള്ള മലയാളം നന്നായി സംസാരിക്കാനറിയുന്ന കുട്ടിയായിരിക്കണം. ആദ്യം ശബ്ദം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് അയച്ച് നല്‍കണം. 99 477 033 64 എന്ന നമ്പറിലേക്കാണ് ശബ്ദം അയക്കേണ്ടത്. 2021 ജനുവരി 12ന് മുന്‍പായി ശബ്ദം അയച്ചു നല്‍കണം. മഞ്ജുവാര്യര്‍ വീഡിയോയിലൂടെയാണ് ഡബ്ബിംഗിനായി ബാലതാരത്തെ ആവശ്യപ്പെട്ടത്.

ഹൊറര്‍ മിസ്റ്റീരിയസ്ത്രില്ലര്‍ ചിത്രമായാണ് ദി പ്രീസ്റ്റ് ഒരുങ്ങുന്നത്. ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ജോഫിന്‍ ടി ചാക്കോ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ചിത്രത്തിന്റെ കഥ ജോഫിന്‍ തന്നെയാണ്. തിരക്കഥ ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് ഒരുക്കുന്നത്. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ളത്.

കൊവിഡ് കാലത്തിന് മുന്നേ ജനുവരിയിലായായിരുന്നു സിനിമയുടെ ഷൂട്ട് തുടങ്ങിയിരുന്നത്. എന്നാല്‍ കൊവിഡ് കാലത്ത് ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. ശേഷം നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. പാക്ക് അപ്പ് ആയ സന്തോഷം പങ്കുവച്ച മഞ്ജുവിന്റെ പോസ്റ്റ് നേരത്തെ വൈറലായി മാറിയിരുന്നു.

https://www.facebook.com/theManjuWarrier/videos/223561619250131/