മമ്മൂട്ടിക്കൊപ്പം വന്‍താരനിരയുമായി ‘വണ്‍’

','

' ); } ?>

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വണ്‍’ എന്ന ചിത്രത്തിലെത്തുന്നത് വന്‍ താരനിര. ഗാനഗന്ധര്‍വ്വന് ശേഷം ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിലെ നായികമാര്‍ സംയുക്ത മേനോനും ഗായത്രി അരുണുമാണ്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ജോജു ജോര്‍ജ്, സംവിധായകന്‍ രഞ്ജിത്ത്, സലീം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, രശ്മി ബോബന്‍, വി. കെ. ബൈജു, നന്ദു, വെട്ടുകിളി പ്രകാശ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ശ്രീലക്ഷ്മി ആര്‍ ആണ് നിര്‍മ്മാതാവ്. ഛായാഗ്രഹണം വൈദി സോമസുന്ദരം.