ത്രില്ലടിപ്പിച്ച് ‘കമല’, ട്രെയിലര്‍ കാണാം..

അജു വര്‍ഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘കമല’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. പ്രേതം 2 വിനു ശേഷം രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണ് ‘കമല’. യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റിലും കമലയുടെ ട്രെയിലര്‍ ഇടം പിടിച്ചിട്ടുണ്ട്.

അജു വര്‍ഗീസിനൊപ്പം അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മൊട്ട രാജേന്ദ്രന്‍, ബിജു സോപാനം, സുനില്‍ സുഗത, അഞ്ജന അപ്പുക്കുട്ടന്‍, ശ്രുതി ജോണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഡ്രീം എന്‍ ബിയോണ്ട്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.