പവര്‍ സ്റ്റാര്‍ അടുത്ത വര്‍ഷം…ഒമര്‍ ലുലു കഥയുമെഴുതുന്നു

  • റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച് മുഹമ്മദ് നിര്‍മ്മിച്ച് ഒമര്‍ സംവിധാനം ചെയ്യുന്ന ”പവര്‍ സ്റ്റാര്‍ ”എന്ന ചിത്രം അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്ന് ഒമര്‍ ലുലു തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇതോടൊപ്പം തന്നെ റോയല്‍ സിനിമാസിന്റെ അടുത്ത നിര്‍മ്മാണസംരംഭത്തിന് കഥയെഴുതുന്നത് താനായിരിക്കുമെന്നും ഒമര്‍ പറയുന്നു. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഒമറിന്റെ അസ്സോസിയേറ്റ് ഡയറക്ടറായ ഉബൈനി യൂസഫ് ആണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ….

റോയല്‍ സിനിമാസിന്റെ ബാനറില്‍ സീ എച് മുഹമ്മദ് നിര്‍മ്മിച്ചു ഞാന്‍ സംവിധാനം ചെയ്യുന്ന ”പവര്‍ സ്റ്റാര്‍ ”എന്ന ചിത്രം അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും .മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രീകരിക്കാന്‍ പോകുന്ന ചിത്രത്തിന്റെ മലയാളം പതിപ്പില്‍ ബാബു ആന്റണിയും ,തമിഴില്‍ ഒരു പ്രമുഖ താരവും നായക വേഷത്തിലെത്തുന്നു , ഇത് ആരെന്നതിനെക്കുറിച്ചുള്ള വിവരം വഴിയേ അറിയിക്കുന്നതായിരിക്കും .ഇതോടൊപ്പം തന്നെ റോയല്‍ സിനിമാസിന്റെ അടുത്ത നിര്‍മ്മാണസംരംഭത്തിന് കഥയെഴുതുന്നത് ഞാനായിരിക്കും , ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് എന്റെ അസ്സോസിയേറ്റ് ഡയറക്ടറായ Ubaini Yousaf ആണ് എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ് .ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും.Need all your support