അന്തസ്സുള്ള ശക്തിമാന്‍ ; ചിത്രം പങ്കുവെച്ച് ഒമര്‍ ലുലു

സൂപ്പര്‍ ഹീറോ ശക്തിമാനായി വേഷമിട്ട് മലയാളികളുടെ പ്രിയതാരം മുകേഷ്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാറ് ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ലുലു ഒരുക്കുന്ന ചിത്രം ‘ധമാക്ക’യ്ക്കുവേണ്ടിയാണ് മുകേഷിന്റെ ഈ ‘ശക്തിമാന്‍’ മേക്കോവര്‍. ‘അന്തസ്സുള്ള ശക്തിമാന്‍’ എന്ന അടിക്കുറിപ്പോടെയാണ് മകേഷിന്റെ ചിത്രം ഒമര്‍ ലുലു പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കുട്ടികളുടെ ആരാധന കഥാപാത്രമായിരുന്നു ശക്തിമാന്‍. മുകേഷ് ഖന്നയാണ് സീരിയലില്‍ ആ വേഷം കൈകാര്യം ചെയ്തത്.

എം കെ നാസര്‍ ആണ് ധമാക്ക നിര്‍മ്മിക്കുന്നത്. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ അരുണ്‍ ആണ് ധമാക്കയില്‍ നായകനാകുന്നത്. ബാലു വര്‍ഗ്ഗീസ്, ഗണപതി, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.