‘മനോഹരം’ ലൊക്കേഷന്‍ വീഡിയോ കാണാം..

വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മനോഹരം. 2014ല്‍ പുറത്തിറങ്ങിയ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ സംവിധാനം ചെയ്ത അന്‍വര്‍ സാദിഖാണ് ‘മനോഹരം’ സംവിധാനം ചെയ്തിരിക്കുന്നത്. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലും സുനില്‍ എ.കെയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ടെക്‌നോളജിയുടെ കടന്ന് കയറ്റത്തിലൂടെ തന്റെ ജോലി നഷ്ടപ്പെടുന്ന ഒരു ചെറിയ ഗ്രാമത്തിലെ ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഹരീഷ് പേരടി, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, ബൈജു ഏഴുപുന്ന, ശ്രീലക്ഷ്മി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അപര്‍ണ ദാസാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ കാണാം..