ഒടിയന്റെ റിലീസിനായി താന്‍ കാത്തിരിക്കുകയാണ്- അക്ഷയ് കുമാര്‍

ശ്രീകുമാര്‍ മേനോന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഒടിയന്റെ റിലീസിനായി താന്‍ കാത്തിരിക്കുകയാണെന്ന് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാര്‍. പ്രിയദര്‍ശന്‍ മുഖേന ഒടിയന്‍ ആദ്യ ദിവസം തന്നെ കാണാനുള്ള ആഗ്രഹം മേഹന്‍ലാലിനെ അറിയിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍.
ചിത്രത്തിലെ സംഘട്ടന രംഗങ്ങളെക്കുറിച്ചു ഫൈറ്റ് മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നോട് അക്ഷയ് നേരത്തെ ചോദിച്ചറിഞ്ഞിരുന്നു. 20 മിനുറ്റോളം നീണ്ടുനില്‍ക്കുന്ന ക്ലൈമാക്‌സ് രംഗത്തെക്കുറിച്ചു കേട്ട അദ്ദേഹം ‘മോഹന്‍ലാലിന് മാത്രം സാധിക്കുന്ന ഒന്ന്’ എന്നാണതിനെ വിശേഷിപ്പിച്ചത്.

മോഹന്‍ലാലിനെ കൂടാതെ മഞ്ജുവാര്യര്‍, ഇന്നസെന്റ് ,നരേന്‍, സിദ്ദീഖ്, പ്രകാശ് രാജ്, സന അല്‍ത്താഫ്, കൈലാഷ്, നന്ദു, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തും.