കരിങ്കണ്ണനിലെ ‘ തിങ്കള്‍പോലെന്റെ മുത്തേ ‘ ഗാനം കാണാം..

സാജു നവോദയ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് കരിങ്കണ്ണന്‍. പപ്പന്‍ നരിപ്പറ്റയാണ് ചിത്രം സംവിധാനം ചെയ്തത്. റോഷ്‌നി നായികയായി എത്തുന്ന ചിത്രത്തില്‍ വിജയ രാഘവന്‍, സലിം കുമാര്‍, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, കെ ആര്‍ വിജയ, നസീര്‍ സംക്രാന്തി, അഞ്ജലി, പ്രിയങ്ക തുടങ്ങിയവര്‍ അഭിനയിക്കുന്നു. സതീഷ് ബാബുവാണ് തിരക്കഥ. മയ്യഴി ഫിലിംസിന്റെ ബാനറില്‍ ടി.എന്‍ പ്രദീപനാണ് നിര്‍മ്മാണം. ചിത്രത്തിലെ ‘ തിങ്കള്‍പോലെന്റെ മുത്തേ ‘ എന്ന ഗാനം കാണാം. ശീകോവില്‍ കടത്തനാടിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മോഹന്‍ സിത്താരയാണ്. ജ്യോത്സനയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.