സൂര്യയുടെ പുതിയ ചിത്രം എന്‍. ജി. കെയുടെ മോഷന്‍ പോസ്റ്റര്‍ കാണാം…

നടന്‍ സൂര്യ ശിവകുമാറും സംവിധായകന്‍ സെല്‍വ്വ രാഘവനും ഒന്നിക്കുന്ന ചിത്രം ‘എം.ജി.കെ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. തങ്ങളുടെ പുതിയ ചിത്രത്തില്‍ സോണി മ്യൂസിക്കിനൊപ്പം സഹകരിക്കുന്ന വാര്‍ത്തയോടൊപ്പമാണ് സംവിധായകന്‍ സെല്‍വ്വരാഘവന്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. ചിത്രത്തിന് സംഗീതം നല്‍കുന്ന യുവാന്‍ ശങ്കര്‍ രാജയും സന്തോഷം പങ്കിട്ടുകൊണ്ട് പോസ്റ്റര്‍ പങ്കുവെച്ചു.

ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ സെല്‍വ്വരാഘവന്റെ ജന്മദിനത്തിത്തില്‍ സൂര്യ തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിരുന്നു.

എസ് കെ പ്രകാശ് ബാബുവിന്റെ ഡ്രീം വാറിയര്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. നടന്‍ സൂര്യക്കൊപ്പം തെലുങ്ക് അഭിനേത്രി രാകുല്‍ പ്രീത് സിങ്ങും സായ് പല്ലവിയും ചിത്രത്തിലെത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

സൂര്യ അവതരിപ്പിക്കുന്ന ‘ നന്ദ ഗോപാലന്‍ കുമാരന്‍’ എന്ന
കഥാപാത്രത്തിന്റെ ചുരുക്കപേരാണ് ചിത്രത്തിന്റെ തലക്കെട്ടായി നല്‍കിയിരിക്കുന്നത്.  തന്റെ ഗ്രാമത്തിലെ ചില പ്രത്യേക പ്രശ്‌നങ്ങളില്‍പെട്ട് ഇലക്ഷന് മത്സരിക്കേണ്ടി വരുന്ന നന്ദഗോപാലന്റെ കഥയാണ് എന്‍.ജി.കെ പറയുന്നത്…

പോസ്റ്റര്‍ കാണാം…