ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ്,നന്ദു,സിദ്ദിഖ്,നരെയ്ന്‍, കൈലാഷ്,സന്തോഷ് കീഴാറ്റൂര്‍ എന്നിവരും ചിത്രത്തില്‍ ഉണ്ട്. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരികൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജ് എത്തുന്നു.ആശീര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്.