ഒരു കുപ്രസിദ്ധ പയ്യനിലെ ബാലു വര്‍ഗീസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

‘ഒഴിമുറി’,’തലപ്പാവ്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യനിലെ ബാലു വര്‍ഗീസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ജിനീഷ് എന്ന കഥാപാത്രമായാണ് ബാലു സിനിമയിലെത്തുന്നത്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകന്‍. അനു സിത്താരയും നിമിഷ സജയനുമാണ് നായികമാര്‍.

കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.നവംബര്‍ 9നാണ് ചിത്രം റിലീസിനെത്തുന്നത്.