പ്രി റിലീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ഒടിയന്‍..

പുറത്തിറങ്ങുന്നതിന് മുന്‍പേ തന്റെ മായക്കളികള്‍ തുടങ്ങിയിക്കുകയാണ് ‘ഒടിയന്‍’. ചിത്രം തിയ്യേറ്ററുകളിലെത്തുന്നതിന് മുന്‍പ് തന്നെ 100 കോടി പ്രീ റിലീസ് കളക്ഷന്‍ നേടിയിരിക്കുകയാണ്. പകര്‍പ്പാവകാശങ്ങളും പ്രീബുക്കിങ്ങ് സെയ്‌ലും മാത്രം ചേര്‍ത്തുള്ള തുകയാണിത്. ഈ റെക്കോര്‍ഡ് നേടുന്ന തെന്നിന്ത്യയിലെ മൂന്നാമത്തെയും ഇന്ത്യയിലെ 11ാമത്തെയും ചിത്രമാണിത്. ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മോനോനാണ് ഈ വാര്‍ത്ത തന്റെ ട്വിറ്റര്‍ പേജിലൂടെ  പുറത്ത് വിട്ടത്.

തന്റെ ഏറ്റവും അവസാനത്തെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളായ പുലിമുരുകന്റെയും കായം കുളം കൊച്ചുണ്ണിയുടെയും ശേഷമാണ് മോഹന്‍ലാല്‍ പുതിയ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളുമായെത്തുന്നത്. മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും കൂടുതല്‍ ഓപ്പണിങ്ങ് ഷോകളുടെ റെക്കോര്‍ഡ് കായം കുളം കൊച്ചുണ്ണി എന്ന സിനിമക്കാണ്. 5.03 കോടിയാണ് ആദ്യ ദിനത്തിലെ 350 ഷോകളില്‍ നിന്ന് കായം കുളം കൊച്ചുണ്ണി നേടിയത്. എന്നാല്‍ ഫാന്‍ ഷോകള്‍ മാത്രമായി ഒടിയന്‍ സിനിമക്ക് 320ാളം ഷോകളുണ്ടാവുമേന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടിയന്റെ അഡ്വാന്‍സ് ബുക്കിങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ദിവസ ടിക്കറ്റുകള്‍ മിക്ക തിയേറ്ററുകളിലും വിറ്റുതീര്‍ന്നു. 37 വിദേശ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. വന്‍ ബജറ്റിലൊരുക്കിയിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. 14 ന് തിയ്യേറ്ററുകളിലെത്തുന്ന ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരളക്കരയൊന്നൊകെ.