കാത്തിരിപ്പിന് വിരാമമായി.. അക്വമാന്‍ ഡിസംബര്‍ 21ന് തിയ്യേറ്ററുകളിലെത്തും..

ഒടുവില്‍ ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം അക്വമാന്‍ എന്ന ആനിമേഷന്‍ ചിത്രത്തിന്റെ ഇന്ത്യയിലെ റിലീസ് തീയ്യതി പുറത്ത് വിട്ടിരിക്കുകയാണ്. ഹോളിവുഡ് താരം ജാസണ്‍ മൊമോവ നായകവേഷത്തിലെത്തുന്ന അക്വാമാന്‍ ഇന്ത്യയില്‍ ഡിസംബര്‍ 21 പ്രദര്‍ശനത്തിന് എത്തും. 1941 ല്‍ പുറത്തിറങ്ങിയ ഒരു കോമിക് ബുക്കിലാണ് ആദ്യമായി അക്വമാന്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 1967ല്‍ ടിവിയില്‍ ഒരു കാര്‍ട്ടൂണ്‍ പരമ്പരയായി അക്വമാന്‍ പുറത്തിറങ്ങി. ഇത് പിന്നീട് 1970 വരെ തുടര്‍ന്നു. പിന്നീട് നിരവധി പരമ്പരകളിലായി അക്വമാന്‍ ടിവിയിലെത്തി. ഏറ്റവുമൊടുവില്‍ 2017ല്‍ പുറത്തിറങ്ങിയ ജസ്റ്റിസ് ലീഗ് എന്ന ചിത്രത്തില്‍ അക്വമാന്‍ മറ്റു കഥാപാത്രങ്ങള്‍ക്കൊപ്പമെത്തി. ഇപ്പോള്‍ പുറത്തിറങ്ങുന്ന ചിത്രം അക്വാമാന്റെ ഉത്ഭവത്തെക്കുറിച്ചുള്ള കഥയാണ് പറയുന്നത്. നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജയിംസ് വാനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഫ്യൂരിയസ് 7, കോണ്‍ജുറിംഗ് സീരിസ് ഉള്‍പ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആളാണ് ജയിംസ് വാന്‍. ആംബര്‍ ഹെര്‍ഡാണ് നായികയായി എത്തുന്നത്. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ഇന്ത്യയില്‍ നിന്നും ലഭിച്ചത്. കാത്തിരിപ്പിന് വിരാമമായി.. അക്വമാന്‍ ഡിസംബര്‍ 21ന് തിയ്യേറ്ററുകളിലെത്തും…