ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്തതാണ് നിങ്ങള്‍ ചെയ്തത്, നൗഷാദിനോട് മമ്മൂട്ടി

മഴക്കെടുതിയുടെ ദുരന്ത മുഖങ്ങളിലേക്ക് സ്വന്തം കടയില്‍ നിന്നും പുതിയ വസ്ത്രങ്ങള്‍ എടുത്ത് നല്‍കി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയയാളാണ് നൗഷാദ്. സോഷ്യല്‍ മീഡിയയിലും പുറത്തും നൗഷാദിനെ തേടി അഭിനന്ദന പ്രവാഹമാണ്. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും നൗഷാദിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. നൗഷാദിനെ ഫോണില്‍ വിളിച്ചാണ് മമ്മൂട്ടി സംസാരിച്ചത്.

‘ഞാന്‍ മമ്മൂട്ടിയാണ് വിളിക്കുന്നത്. ഞങ്ങള്‍ക്ക് ആര്‍ക്കും തോന്നാത്തതാണ് നിങ്ങള്‍ ചെയ്തത്. വലിയൊരു കാര്യമാണ് നിങ്ങള്‍ ചെയ്തത്. നന്നായി വരട്ടെ ഈദ് മുബാറക്ക്’ മമ്മൂട്ടി പറഞ്ഞു. ഇതിന് മറുപടിയായി ഈദ് മുബാറക്ക്’ നൗഷാദും പറഞ്ഞു. മാത്രമല്ല നടന്‍ ജയസൂര്യയും നൗഷാദിനെ അഭിനന്ദിച്ചിരുന്നു. ആശംസകള്‍ക്കിടിയില്‍ മമ്മൂട്ടിയും അഭിനന്ദിച്ചതിന്റെ സന്തോഷത്തിനാണ് നൗഷാദിപ്പോള്‍.