ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു : മികച്ച മലയാള ചിത്രം സുഡാനി ഫ്രം നൈജീരീയ, ഛായാഗ്രാഹകന്‍ എം കെ രാധാകൃഷ്ണന്‍

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആയുഷ്മാന്‍ ഖുറാന, വിക്കി കൗശാല്‍ എന്നിവര്‍ പങ്കിട്ടു. ‘മഹാനടി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കീര്‍ത്തി സുരേഷ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്ക് സംവിധാനം ചെയ്ത ആദിത്യ ധാര്‍ ആണ് മികച്ച സംവിധായകന്‍.

അഭിന്ദനാര്‍ഹമായ നേട്ടങ്ങള്‍ കരസ്ഥമാക്കി മലയാള സിനിമയിലെ കലാകാരന്മാരും ശ്രദ്ധ നേടി. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം. ജോസഫിലെ അഭിനയത്തിന് ജോജു ജോര്‍ജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നടി സാവിത്രിക്കും ജൂറിയുടെ നാദീചരമി എന്ന ചിത്രത്തിന് ശ്രുതി ഹരിഹരനും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവത്തിന് മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരം ലഭിച്ചു. അന്തരിച്ച ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന് ഓള് എന്ന ചിത്രത്തിലെ ഛായാഗ്രാഹണത്തിന് പുരസ്‌കാരം സമര്‍പ്പിച്ചു.

ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ബോളിവുഡ് സംവിധായകനായ രാഹുല്‍ രവൈലായിരുന്നു ഇത്തവണത്തെ ജൂറി അധ്യക്ഷന്‍. വിവിധ വിഭാഗങ്ങളിലായി 31 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 419 ചിത്രങ്ങളാണ് ഇത്തവണ പുരസ്‌കാരത്തിനായി സമര്‍പ്പിച്ചിരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നായിരുന്നു ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നീട്ടിവച്ചിരുന്നത്.

മറ്റു അവാര്‍ഡുകള്‍:

മികച്ച മലയാള ചിത്രം : സുഡാനി ഫ്രെം നൈജീരിയ
മികച്ച തെലുങ്ക് ചിത്രം : മഹാനടി.
മികച്ച ഹിന്ദി ചിത്രം : അന്ധാഥുന്‍.
മികച്ച ആക്ഷന്‍, സ്‌പെഷല്‍ എഫക്ട്‌സ് : കെജിഎഫ്.
മികച്ച സംഗീത സംവിധായകന്‍ : സഞ്ജയ് ലീല ബന്‍സാലി (പത്മാവത്).
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ : കമ്മാരസംഭവം (വിനീഷ് ബംഗ്ലാന്‍).
മികച്ച സഹനടി : സുരേഖ സിക്രി (ബദായ് ഹോ).
മികച്ച സാമൂഹിപ്രസക്തിയുള്ള ചിത്രം : പാഡ്മാന്‍.
ജനപ്രിയ ചിത്രം : ബദായ് ഹോ.
മികച്ച സൗണ്ട് മിക്‌സിങ് : രംഗസ്ഥലം (തെലുങ്ക് ചിത്രം).

പ്രത്യേക ജൂറി പുരസ്‌കാരം: കേദാര (ബംഗാളി ചിത്രം)

മികച്ച സഹനടന്‍ : സ്വാനന്ദ് കിര്‍കിരെ, ഛുംബാക്ക്

മികച്ച ബാലതാരം: സമീര്‍ സിങ്, ഹരജീത

മികച്ച പിന്നണി ഗായകന്‍: അര്‍ജീത്ത് സിങ് (പദ്മാവത്)

മികച്ച പിന്നണി ഗായിക: ബിന്ദു മാലിനി (കന്നഡ)

മികച്ച തിരക്കഥ : ചീ അര്‍ജുന്‍ ലൊ സോ

മികച്ച അവലംബിത തിരക്കഥ: ശ്രീ റാം രാഘവന്‍

മികച്ച ശബ്ദലേഖനം (ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്) : ഗൗരവ് വര്‍മ

മികച്ച ശബ്ദലേഖനം (സൗണ്ട് ഡിസൈനര്‍) : ബിശ്വജിത് ദീപക് ചാറ്റര്‍ജി

മികച്ച ശബ്ദലേഖനം ( റീ റെക്കോര്‍ഡിസ്റ്റ് ) : രാധാകൃഷ്ണ

മികച്ച ചിത്രസംയോജനം : നാഗേന്ദ്ര

മികച്ച കോസ്റ്റ്യൂം ഡിസൈന്‍ : ചിത്രം മഹാനടി

മികച്ച മേക്ക്അപ്പ് : രന്‍ജീത്

മികച്ച പശ്ചാത്തല സംഗീതം: ഉറി

പ്രത്യേക പരാമര്‍ശം: ജോജു ജോര്‍ജ്, സാവിത്രി, ശ്രുതി ഹരിഹരന്‍, ചന്ദ്രചൂഡ് റായ്