
അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലെന്ന് തുറന്നു പറഞ്ഞ് നടി ശ്രുതി രാമചന്ദ്രൻ. സിനിമയിൽ താൻ നൂറിലേറെ ഓഡിഷനുകൾ അറ്റൻഡ് ചെയ്തിട്ടുണ്ടെന്നും, ക്ഷമയോടെ കാത്തിരിക്കുമെന്നും ശ്രുതി പറഞ്ഞു. കൂടാതെ താൻ ഹെൽപ് ചെയ്ത ഒരുപാട് പേർ ഇപ്പോൾ മുൻനിരയിൽ നിൽക്കുന്നുണ്ടെന്നും, പക്ഷെ തന്നെ ആരും ഹെല്പ് ചെയ്തിട്ടില്ലെന്നും ശ്രുതി കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടി വിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“മിന്നുന്നതെല്ലാം പൊന്നല്ല എന്ന് കാരണവൻമാർ പറയും. എല്ലാവരും നല്ലവരാണ്, സഹായിക്കും എന്ന് നമ്മൾ കരുതും. ഞാനങ്ങനെ ചെയ്തിട്ടുണ്ട്. ഞാൻ ഹെൽപ് ചെയ്ത ഒരുപാട് പേർ ഇപ്പോൾ മുൻനിരയിൽ നിൽക്കുന്നുണ്ട്. ചിലർ അന്യഭാഷകളിൽ വർക്ക് ചെയ്യുന്നുണ്ട്. അതിലെനിക്ക് അഭിമാനമുണ്ട്. പക്ഷെ എന്റെ കാര്യത്തിൽ ഞാനങ്ങനെ കണ്ടിട്ടില്ല. എല്ലാം ഞാൻ കഷ്‌ടപ്പെട്ട് കിട്ടിയതാണ്. അല്ലാതെ ഇൻഡസ്ട്രിയിലുള്ള ഒരാൾ വന്നിട്ട് സഹായം തന്നിട്ടില്ല. അടുത്ത് നിൽക്കുന്നവർ പോലും നമ്മളെ സജസ്റ്റ് ചെയ്തിട്ടില്ല. ദൂരെ നിന്ന് ആരാധിച്ചവരുടെ അടുത്ത് ചെല്ലുമ്പോൾ നമ്മുടെ റിയൽ ലെെഫ് ക്യാരക്ടർ കാണുമ്പോൾ ഇവരെക്കുറിച്ച് ഇങ്ങനെയല്ലല്ലോ വിചാരിച്ചത് എന്ന് കരുതിയിട്ടുണ്ട്.” ശ്രുതി രജനികാന്ത് പറഞ്ഞു
“അവസരങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യാൻ താൻ തയ്യാറല്ല. അവസരങ്ങൾ നിഷേധിക്കലാണ്. പക്ഷെ ഒരാളുടെ സ്വഭാവം മാറ്റാൻ പറ്റില്ല. ക്ഷമയോടെ കാത്തിരിക്കാം. ഇതുകൊണ്ടായിരിക്കാം എനിക്ക് തുടരെ അവസരങ്ങൾ ലഭിക്കാത്തത്. അവസരത്തിന് വേണ്ടി ഇങ്ങനെ പോകുന്നവർ പിന്നീട് പ്രതികരിക്കാൻ നിൽക്കരുത്. നാളെ ഒരാളോട് പറഞ്ഞാലും എന്ത് കൊണ്ട് നോ പറഞ്ഞില്ല എന്നായിരിക്കും ആദ്യത്തെ ചോദ്യം. എങ്ങനെയായാലും കുറ്റപ്പെടുത്തൽ നമുക്കായിരിക്കും. സിനിമകൾക്കായി നൂറിലേറെ ഓഡിഷനുകൾ അറ്റൻഡ് ചെയ്തിട്ടുണ്ട്. പക്ഷെ ഒന്നും കിട്ടിയില്ല. കളിയാക്കലുകൾ കേട്ട് എനിക്ക് ബുദ്ധിമുട്ടാകാൻ തുടങ്ങി,’ ശ്രുതി രജനികാന്ത് കൂട്ടിച്ചേർത്തു.
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴം എന്ന പരമ്പരയിൽ പൈങ്കിളി എന്ന കഥാപാത്രമായി ശ്രുതി എത്തിയിരുന്നു. അതിന് ശേഷം ബിഗ് സ്ക്രീനിലും ശ്രുതി ശ്രമിച്ചെങ്കിലും ക്ലിക്കായില്ല. ആർ ജെ രംഗത്തും ശ്രുതി ഭാഗ്യം പരീക്ഷിച്ചു.