ബ്രേക്ക്ഡൗണ്‍ വീഡിയോ പങ്കുവച്ച് ബേസില്‍ ജോസഫ്. മിന്നല്‍ മുരളിയുടെയും ഷിബുവിന്റെയും അമാനുഷിക രംഗങ്ങള്‍ എങ്ങനെയാണ് വിഎഫ്എക്‌സിന്റെ സഹായത്തോടെ ചെയ്‌തെടുത്തിരിക്കുന്നതെന്ന് വീഡിയോയില്‍ കാണിക്കുന്നു. മികച്ച വിഷ്വല്‍ എഫക്ട്‌സിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതിനു പിന്നാലെയാണ് മിന്നല്‍ മുരളിയുടെ അണിയറ വിശേഷങ്ങളുടെ വീഡിയോ താരം പങ്കുവച്ചത്.
അവാര്‍ഡ് ലഭിച്ചവര്‍ അത് ആര്‍ഹിക്കുന്നവരാണെന്നും ചിത്രത്തിന്റെ മുഴുവന്‍ ടീമിനുമുള്ള അംഗീകാരമാണെന്നും അവാര്‍ഡ് ലഭിച്ചതിനു പിന്നാലെ ബേസില്‍ ജോസഫ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. എല്ലാവരും അവരവരുടെ കഴിവിന്റെ പരാമാവധി ശ്രമിച്ചിട്ടുണ്ട് എന്നും എല്ലാവര്‍ക്കുമുള്ള അംഗീകാരമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബേസില്‍ പങ്കുവച്ച വീഡിയോ ഇപ്പോള്‍ നിരവധിപേരാണ് ഏറ്റെടുത്തിരിക്കുന്നത്.
മലയാളത്തില്‍ ഏറെ പ്രത്യേകതകള്‍ സൃഷ്ടിച്ചുകൊണ്ടാണ് ‘മിന്നല്‍ മുരളി’ എന്ന സൂപ്പര്‍ ഹീറോ ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിലെ വിഷ്വല്‍ എഫക്ട്‌സിന്റെ പ്രാധാന്യം എടുത്തു പറയേണ്ട ഘടകം തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തിലെ വിഎഫ്എക്‌സ് ഉപയോഗിച്ചുകൊണ്ടുള്ള ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ബേസില്‍ ജോസഫ്.
മിന്നല്‍ മുരളിയുടെയും ഷിബുവിന്റെയും അമാനുഷിക രംഗങ്ങള്‍ എങ്ങനെയാണ് വിഎഫ്എക്‌സിന്റെ സഹായത്തോടെ ചെയ്‌തെടുത്തിരിക്കുന്നതെന്ന് വീഡിയോയില്‍ കാണിക്കുന്നു. പല സീനുകളുടെ ഒറിജിനല്‍ രംഗങ്ങളും വിഎഫ്എക്‌സ് ചെയ്തതിനു ശേഷവുമുള്ള വ്യതാസവും കാണാം. മികച്ച വിഷ്വല്‍ എഫക്ട്, വസ്ത്രാലങ്കാരം, ശബ്ദമിശ്രണം, മികച്ച ഗായകന്‍ എന്നീ വിഭാഗങ്ങളിലാണ് മിന്നല്‍ മുരളിക്ക് പുരസ്‌കാരം ലഭിച്ചത്. മികച്ച വിഷ്വല്‍ എഫക്ടിന് ആന്‍ഡ്ര്യൂസ്, വസ്ത്രാലങ്കാരത്തിന് മെല്‍വി ജെ, ശബ്ദമിശ്രണത്തിന് ജസ്റ്റിന്‍ ജോസ്, മികച്ച ഗായകന്‍ പ്രദീപ് കുമാര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്.