ചില സമയങ്ങളില്‍ സ്വന്തം നിഴലിനെ നിങ്ങള്‍ ഭയപ്പെടേണ്ടിവരും… നിഴല്‍ ഫസ്റ്റ് ലുക്ക്

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന നിഴല്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു.ചാക്കോച്ചന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

‘ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ,മിസ്റ്റര്‍ ജോണ്‍ ബേബി
ചില സമയങ്ങളില്‍ സ്വന്തം നിഴലിനെ നിങ്ങള്‍ ഭയപ്പെടേണ്ടിവരും
എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് താരം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അപ്പു ഭട്ടതിരിയുടെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ ,നായന്‍താര എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് നിഴല്‍.ലൗ ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തിലെത്തുന്നത് ഈ ചിത്രത്തിലൂടെയാണ്.

എസ്. സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നത്.