മനുഷ്യന് എന്തും ശീലമാകും… ‘കുറ്റവും ശിക്ഷയും’ ഫസ്റ്റ് ലുക്ക്

രാജീവ് രവിയുടെ സംവിധാനത്തില്‍ ആസിഫ് അലി നായകനാവുന്ന ‘കുറ്റവും ശിക്ഷയും’ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു.

ആസിഫ് അലി, സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ എന്നിവരുടെ മുഖങ്ങളോടു കൂടിയുളള പോസ്റ്റര്‍ ആണ് പുറത്തു വിട്ടിരിക്കുന്നത്.മനുഷ്യന് എന്തും ശീലമാകും എന്ന കുറിപ്പോടെയാണ് ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുന്നത്.

അരുണ്‍കുമാര്‍ വി ആര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്.