കൈവീശി ആശംസകള്‍ നേര്‍ന്നാല്‍ കയ്യില്‍ വല്ലതും കൊടുക്കണം ,ചാക്കോച്ചന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

മലയാളത്തിന്റെ സ്വന്തം പ്രിയ നായകന്‍ കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും സഹപ്രവര്‍ത്തകരും .

കൈവീശി പിറന്നാള്‍ ആശംസിക്കാന്‍ പോയ എനിക്ക് കൈ നിറയെ സമ്മാനം തന്നു തിരിച്ചയച്ച ചാക്കോച്ചന് പിറന്നാളാശംസകള്‍ എന്നാണ് രമേഷ് പിഷാരടി ചാക്കോച്ചനൊപ്പമുളള ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.പിഷാരാടി പങ്കുവെച്ച പോസ്റ്റിന് ആരാധകര്‍ നല്‍കുന്ന കമന്റുകളാണ് രസകരം.

പിറന്നാള്‍ ഗിഫ്റ്റ് കൊടുക്കാതെ വെറും കയ്യോടെവന്ന പിഷാരടിയോട് വിശാലഹൃദയനായ കുഞ്ചാക്കോബോബന്‍ ക്ഷമിച്ചിരിക്കുന്നു,കൈവീശി ആശംസകള്‍ നേര്‍ന്നാല്‍ കയ്യില്‍ വല്ലതും കൊടുക്കണം അല്ലെങ്കില്‍ മുഖത്ത് നീര് വരും എന്നൊക്കെയാണ് കമന്റുകള്‍.മറ്റ് താരങ്ങളും ചാക്കോച്ചന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.