നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടന്‍ നിതീഷ് വീര (45) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ തിങ്കളാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി.

പുതുപേട്ടയ്, കാലാ, വെണ്ണില കബഡി കുഴു, അസുരന്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് നിതീഷ് ശ്രദ്ധേയനായത്. രജനികാന്ത് ചിത്രം ‘കാലാ’യിലും ധനുഷ് ചിത്രം ‘അസുരനി’ലും ഗംഭീരപ്രകടനമാണ് നിതീഷ് കാഴ്ചവെച്ചത്. പുതുപേട്ടൈ, കബഡികുഴു എന്നീ ചിത്രങ്ങളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. വിജയ് സേതുപതിയും ശ്രുതി ഹാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലാഭം എന്ന ചിത്രത്തിലും നിതീഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നടന്റെ മരണത്തില്‍ സിനിമാപ്രവര്‍ത്തകരും ആരാധകരും അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

നിതീഷിന്റെ മരണം തമിഴ് സിനിമാലോകത്തിന് ഏറെ നടുക്കം സമ്മാനിച്ചിരിക്കുകയാണ്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഹാസ്യതാരം പാണ്ഡു, ഗായകന്‍ കോമാങ്കന്‍, സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ്, നടന്‍ മാരന്‍ തുടങ്ങി നിരവധി സിനിമാപ്രവര്‍ത്തകരെയാണ് തമിഴകത്തിനു നഷ്ടമായിരിക്കുന്നത്. വിജയ് സേതുപതി, ശ്രുതി ഹാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് പി ജനനാഥന്‍ സംവിധാനം ചെയ്ത ‘ലബാം’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് നിതീഷ് അവതരിപ്പിച്ചത്. നിതീഷിന്റെ അവസാനചിത്രവും ഇതാണ്. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ജനനാഥനെയും ഈ മാര്‍ച്ചില്‍ തമിഴകത്തിനു നഷ്ടമായിരുന്നു, ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു ജനനാഥന്റെ അന്ത്യം.

താരം പുതുപ്പേട്ടൈ (2006), വെന്നില കബഡി കുഴു (2009) എന്നിവയുള്‍പ്പെടെ നിരവധി വേഷങ്ങളില്‍ വീര ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പാ രഞ്ജിത്തിനെ അദ്ദേഹം ബന്ധപ്പെട്ടതോടെ കാലയിലെ (2018) കതിരവന്‍, രജനീകാന്ത്, ഈശ്വരി റാവുവിന്റെ മകന്‍ എന്നിവരുടെ വേഷം നല്‍കി. 40 ദിവസത്തോളം അദ്ദേഹം ചിത്രത്തിന്റെ ഭാഗമയി ചിത്രീകരണം നടത്തി. അസുരന്‍ (2019) എന്ന സിനിമയില്‍ വീര ഒരു പ്രധാന വേഷം അവതരിപ്പിച്ചു. ഈ സിനിമയില്‍ 1960 കളില്‍ ജീവിച്ചിരുന്ന ഒരു കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ബെല്‍ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്, 2021 ന്റെ അവസാനം മുതല്‍ 2022 ന്റെ തുടക്കത്തില്‍ ചിത്രം റിലീസ് ചെയ്യാനാണുദ്ദേഷിച്ചിരുന്നത്. സിനിമയിലെ തന്റെ ഭാഗത്തിനായി അദ്ദേഹം അടുത്തിടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരുന്നു.