വെര്‍ച്വല്‍ സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് പാര്‍വതി

ശക്തമായ ജന പിന്തുണയോടെ രണ്ടാമതും ഭരണം നേടിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20നാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ 500 പേരെ ഉള്‍പ്പെടുത്തി ചടങ്ങ് നടത്താനുള്ള തീരുമാനത്തിലാണ്  സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.എന്നാല്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്താന്‍ നിരവധി പേരാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്.സംഭവതില്‍ നടി പാര്‍വതി തിരുവോത്ത് തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

കൊവിഡ് പ്രതിരോധത്തിനായും മുന്‍ നിര കൊവിഡ് പ്രവര്‍ത്തകര്‍ക്കായും സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്. അതിപ്പോഴും സര്‍ക്കാര്‍ തുടരുകയും ചെയ്യുന്നു.സത്യപ്രതിജ്ഞക്ക് 500 പേര്‍ അത്ര കൂടുതല്‍ അല്ലെന്ന് കരുതരുത്. കേസുകള്‍ ഇപ്പോഴും വര്‍ദ്ധിച്ചുവരികയാണെന്നും നമ്മള്‍ കൊവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ലെന്നും കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ തെറ്റായ നടപടിയാണെന്നും, പൊതുയോഗം ഒഴിവാക്കി വെറച്വല്‍ സെറിമണി നടത്തണമെന്നും പാര്‍വതി ട്വീറ്റ് ചെയ്തു.

പാര്‍വതിയുടെ ട്വീറ്റ്,

‘കൊവിഡ് പ്രതിരോധത്തിനായും മുന്‍ നിര കൊവിഡ് പ്രവര്‍ത്തകര്‍ക്കായും സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്. അതിപ്പോഴും സര്‍ക്കാര്‍ തുടരുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇത് എല്ലാവരെയും ഞെട്ടിക്കുന്നത്. അതുപോലെ തന്നെ സമ്മതിച്ച് തരാന്‍ കഴിയാത്തതും. സത്യപ്രതിജ്ഞക്കായി ഉള്ള 500പേര്‍ അത്ര കൂടുതലല്ല എന്ന് കണക്കാക്കരുത്. കേസുകള്‍ ഇപ്പോഴും വര്‍ദ്ധിച്ചുവരികയാണെന്നും നമ്മള്‍ കൊവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ലെന്നും കണക്കിലെടുക്കുമ്പോള്‍, ഇത് വളരെ തെറ്റായ നടപടിയാണ്, പ്രത്യേകിച്ചും ഇനിയും മാറ്റം വരുത്താന്‍ അവസരമുണ്ടാകുമ്പോള്‍. വെര്‍ച്വല്‍ സത്യപ്രതിജ്ഞയിലൂടെ ഒരു മാതൃകയായവുകയാണ് ഇപ്പോള്‍ വേണ്ടത്. ഞാന്‍ ഈ സമയം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. പൊതുയോഗം ഒഴിവാക്കി വെറച്വല്‍ സെറിമണി നടത്തണമെന്ന്.’