”അവഞ്ചേഴ്‌സ് ടൈറ്റാനിക്കിനെ മുക്കിക്കളഞ്ഞു..” മാര്‍വെലിന് അഭിനന്ദനങ്ങളുമായി ലോകപ്രശസ്ത സംവിധായകന്‍ ജെയിംസ് കാമറൂണ്‍..

അവഞ്ചേഴ്‌സ് സിനിമയുടെ മികച്ച വിജയത്തെ അഭിനന്ദിച്ച് ലോകപ്രശസ്ത സംവിധായകന്‍ ജെയിംസ് കാമറൂണ്‍. 11 ദിവസം കൊണ്ട് ടൈറ്റാനിക്ക് നേടിയ കളക്ഷനെയും മറികടത്ത് അവഞ്ചേഴ്‌സ് ലോകത്തെമ്പാടുമായി ചുരുങ്ങിയ സമയം കൊണ്ട് ലോകത്ത് ഏറ്റവും കളക്ഷന്‍ നേടിയ രണ്ടാമത്തെ സിനിമയായി. ഇൗ വിജയത്തെ അഭിനന്ദിച്ചുകൊണ്ട് കാമറൂണ്‍ മാര്‍വെല്‍ ടീമിനെയും മാര്‍വെല്‍ സ്റ്റുഡിയോസിന്റെ പ്രസിഡന്റ് കെവിന്‍ ഫീജിനെയും തന്റെ ട്വിറ്റര്‍ പേജിലൂടെ അഭിനന്ദിക്കുകയായിരുന്നു. ഇപ്പോള്‍ ഇതേ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കാണറൂണിന്റെ തന്നെ ചിത്രമായ അവതാര്‍ ആണ്. കാമറൂണിന്റെ ട്വീറ്റിന്റെ പൂര്‍ണ രൂപം:
”മാര്‍വെലിലെ കെവിനും മറ്റു അണിയറപ്രവര്‍ത്തകരും അറിയുന്നതിന്..
ഒരു മഞ്ഞുകട്ട യതാര്‍ത്ഥ ടൈറ്റാനിക്കിനെ കടലിലാഴ്ത്തി… അവഞ്ചേഴ്‌സാണ് എന്നാല്‍ എന്റെ ടൈറ്റാനിക്കിനെ മുക്കിക്കളഞ്ഞത്.. ഇവിടെ ലൈറ്റ്‌സ്‌റ്റോം എന്റര്‍റ്റെയ്ന്‍മെന്റ്‌സിലുള്ള എല്ലാവരും നിങ്ങളുടെ ഈ അതുല്യ നേട്ടത്തെ സല്യൂട്ട് ചെയ്യുന്നു. സിനിമയുടെ ലോകം ജീവിച്ചിരിക്കുണ്ടെന്നും അതിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും കാണിക്കുന്നതിനോടൊപ്പം തന്നെ അത് എപ്പോഴത്തേക്കാളും വലുതാണെന്നും നിങ്ങള്‍ ഇതിലൂടെ തെളിയിച്ചു”

എന്നാല്‍ അവഞ്ചേഴ്‌സിന്റെ ഉയര്‍ന്ന ടിക്കറ്റ് വിലയാണ് ഈ നേട്ടത്തിന് പിന്നിലെന്ന ആരോപണങ്ങളുമുണ്ട്. ഒമ്പത് ഡോളര്‍ ശരാശരി നിരക്കിലുള്ള ടിക്കറ്റ് വിലയാണ് ഇതിന് കാരണമെന്നും ആ നിലക്ക് നോക്കിയാല്‍ 31 ചിത്രങ്ങള്‍ അവഞ്ചേഴ്‌സിനു മുമ്പിലുണ്ടെന്നുമാണ് ചലച്ചിത്രനിരീക്ഷകരുടെ വിലയിരുത്തല്‍..

Rank Film Adjusted US box office gross
1 Gone with the Wind $1.8 billion
2 Star Wars $1.6 billion
3 The Sound of Music $1.3 billion
4 E.T.: The Extra-Terrestrial $1.27 billion
5 Titanic $1.22 billion
6 The Ten Commandments $1.2 billion
7 Jaws $1.1 billion
8 Doctor Zhivago $1 billion
9 The Exorcist $996 million
10 Snow White and the Seven Dwarfs $982 million
11 Star Wars: The Force Awakens $974 million
12 101 Dalmatians $900 million
13 The Empire Strikes Back $884 million
14 Ben-Hur $883 million
15 Avatar $877 million
16 Return of the Jedi $847 million
17 Jurassic Park $825 million
18 Star Wars: Episode I $813 million
19 The Lion King $803.2 million
20 The Sting $803.1 million
21 Raiders of the Lost Ark $798 million
22 The Graduate $771 million
23 Fantasia $748 million
24 Jurassic World $712 million
25 The Godfather $711 million
26 Forrest Gump $708 million
27 Mary Poppins $704 million
28 Grease $694 million
29 Marvel’s The Avengers $693 million
30 Black Panther $687 million
31 Thunderball $674 million
32 The Dark Knight $671 million
33 The Jungle Book $663 million
34 Sleeping Beauty $654 million
35 Avengers: Infinity War $652 million
36 Avengers: Endgame $645 million