
അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘നിശ്ശബ്ദ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘അവളുടെ ചിത്രങ്ങള്‍ നിങ്ങളോട് സംസാരിക്കും പക്ഷേ അവള്‍ സംസാരിക്കില്ല’ എന്ന അടിക്കുറിപ്പോടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
മാധവനാണ് ചിത്രത്തിലെ നായകന്‍. ശാലിനി പാണ്ഡേ, അഞ്ജലി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇവരെ കൂടാതെ ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഹേമന്ത് മധുകര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. യുഎസ്സില്‍ ആണ് ചിത്രം ഭുരിഭാഗവും ചിത്രീകരിച്ചത്. കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.