‘നീ ഹിമമഴയായ്’ ട്രെന്‍ഡിംഗില്‍ ഒന്നാമത്…ജീവാംശമായ്ക്ക് പിന്നാലെ അതേ ടീം

','

' ); } ?>

യുവസംഗീത സംവിധായകന്‍ കൈലാസ് മേനോന്റെ മനോഹരമായ ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ചിത്രമായി മാറിയ ഒന്നാണ് തീവണ്ടി. തീവണ്ടിയ്ക്ക് ശേഷം കൈലാസ് മേനോന്‍, ബി.കെ ഹരിനാരായണന്‍, ടൊവീനോ, സംയുക്ത മേനോന്‍ എന്നീ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് പി.ബാലചന്ദ്രന്‍ ആണ്.

ടൊവിനോ തോമസ് മുഖ്യ കഥാപാത്രമായി എത്തുന്ന എടക്കാട് ബറ്റാലിയന്‍ 06ന്റെ ആദ്യഗാനത്തിന്റെ ടീസര്‍ യൂ ട്യൂബ് ട്രെന്റിംഗില്‍ ഒന്നാമതെത്തി. ‘നീ ഹിമമഴയായ്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. നിത്യാ മാമ്മനും ഹരിശങ്കര്‍ കെ.എസ്സും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ സപ്തംബര്‍ 13 വൈകുന്നേരം അഞ്ച് മണിക്ക് മില്ലേനിയം ഓഡിയോസിലൂടെ റിലീസ് ചെയ്യും.