പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തി ‘9’ന്റെ ട്രെയ്‌ലര്‍ പുറത്ത്…


പുതുവര്‍ഷത്തില്‍ പൃഥ്വിരാജ് നായകനായെത്തുന്ന ആദ്യ ചിത്രം ‘9’ ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. താരം തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്ത് മണിക്കുറുകള്‍ക്കുള്ളില്‍ തന്നെ അഞ്ച് ലക്ഷത്തോളം പ്രേക്ഷകര്‍ വീഡിയോ യുട്യൂബില്‍ കണ്ട് കഴിഞ്ഞു. തന്റെ വ്യത്യസ്തമായ കഥയുമായി ജെന്യൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, വാമിഖ, മംമ്ത മോഹന്‍ദാസ്, ബാലതാരം അലോക് എന്നിവരാണ് പ്രധാന താരങ്ങളായെത്തുന്നത്. ട്രെയ്‌ലറിനൊപ്പം ചിത്രത്തിന്റെ റിലീസ് ഡെയ്റ്റും പുറത്ത് വിട്ടിട്ടുണ്ട്. ഒരു ഫിക്ഷണല്‍ ഹൊറര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരുക്കുന്നതെന്ന് ചിത്രത്തിന്റെ ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. ഫെബ്രുവരി 7ന് ചിത്രം തിയ്യേറ്ററുകളിലെത്തും. സിനിമാ മേഖലയിലെ വമ്പന്‍മാരായ സോണി പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ റിലീസ് ഏറ്റെടുത്തിരിക്കുന്നത്.

ട്രെയ്‌ലര്‍ കാണാം…