വൈവിധ്യമായ ഹൊറര്‍ കഥയുമായി ലേഡി സൂപ്പര്‍സ്റ്റാര്‍ വീണ്ടും, ‘ഐറ’യുടെ ടീസര്‍ കാണാം…

തന്റെ ഹൊറര്‍ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ എപ്പോഴും നെഞ്ചിടിപ്പിക്കുന്ന താരമാണ് നയന്‍ താര. ഇപ്പോള്‍ മായ എന്ന തമിഴ്
ഹൊറര്‍ ചിത്രത്തിന് ശേഷം താരം വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാന്‍ എത്തിരുക്കുകയാണ് താരം. ഐറ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍
ഇരട്ട വേഷത്തിലാണ് നായികയാകുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കരിയറിലാദ്യമായി നയന്‍താര ഡബിള്‍ റോളില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സര്‍ജുന്‍ കെ. എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുദര്‍ശന്‍ ശ്രീനിവാസന്‍, സുന്ദരമൂര്‍ത്തി കെ. എസ്, പ്രിയങ്ക, യോഗി ബാബു എന്നിവരാണ് ചിത്രത്തില്‍ നയന്‍താരയോടൊപ്പം അഭിനയിക്കുന്നത്.

2018ല്‍ നയന്‍താര കേന്ദ്ര കഥാപാത്രമായെത്തിയ അരം, കൊളമാവ് കോകില, ഇമൈക്ക നൊടികള്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം 2019ലും ആ വിജയങ്ങള്‍ ആവര്‍ത്തിക്കാനൊരുങ്ങുകയാണ് നയന്‍താര. ടീസറില്‍ രണ്ട് ഗെറ്റപ്പുകളില്‍ നടി പ്രത്യക്ഷപ്പെടുന്നുണ്ട്. ‘വീണ്ടും ഒരു പെണ്‍കുട്ടി പിറന്നു’ എന്ന വിലാപത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. സുധര്‍ശന്‍ ശ്രീനിവാസനാണ് ചിത്രത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കോട്ടപ്പടി ജെ രാജാഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സുന്ദരമൂര്‍ത്ഥി കെ എസ് ആണ് ചിത്രത്തിന്റെ ഭീകരമായ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. മാ എന്ന ചിത്രത്തിന്റെ കഥാകൃത്ത് പ്രിയങ്ക രവീന്ദ്രന്‍ തന്നെയാണ് ഐറയുടെയും തിരക്കഥയെഴുതിയിരിക്കുന്നത്. ട്രൈഡന്റ് ആര്‍ട്ട്‌സ് റിലീസ് ചെയ്യുന്ന ചിത്രം ജനുവരി അവസാനവാരത്തോടെ തിയ്യേറ്ററുകളിലെത്തും. ട്രെയ്‌ലര്‍ കാണാം…