‘കൂദാശ’യെ പിന്തുണച്ചവര്‍ക്ക് നന്ദിയുമായെത്തിയ ബാബുരാജിന്റെ വീഡിയോ വൈറല്‍..

തന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായി മാറിയേക്കാമായിരുന്ന ചിത്രമായിരുന്നു നടന്‍ ബാബുരാജ് നായക വേഷത്തിലെത്തിയ ‘കൂദാശ’ എന്ന ചിത്രം. നവാഗതനായ ഡിനു തോമസ് സംവിധാനം ചെയ്ത ചിത്രം എന്നാല്‍ തിയ്യേറ്ററുകളില്‍ ഉദ്ദേശിച്ച പ്രതികരണം നേടാത്തതിന്റെ സത്യാവസ്ഥ വിവരിച്ചുകൊണ്ട് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് നടന്‍ ബാബുരാജ്. ഫെയ്‌സ് ബുക്കിലെ തന്റെ പേജിലൂടെയാണ് താരം ഇാ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഡിവിഡി റിലീസിന് ശേഷം മികച്ച അഭിപ്രായമാണ് വന്നു കൊണ്ടിരിക്കുന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും നടന്‍ അറിയിച്ചു. ഒപ്പം ചിത്രത്തിന് പിന്തുണയുമായി രംഗത്ത് വന്ന സംവിധായകന്‍ ജിത്തു ജോസഫിനും അദ്ദേഹം നന്ദി അറിയിച്ചു. തിയ്യേറ്ററുകളിലെത്തിയ വേളയില്‍ നിരവധി പേര്‍ കൂദാശയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. ബാബുരാജ് തന്റെ പേജിലൂടെ പങ്കുവെച്ച വീഡിയോ താഴെ…