നങ്ങേലിക്ക് മുഖമായി നിഖില വിമൽ; പന്ത്രണ്ട് വർഷത്തിന് ശേഷം ‘നങ്ങേലി റീബോൺ’; ‘ഇറ്റ്‌സ് വിധു പ്രതാപ്’ ബാൻഡിന്റെ ആദ്യ മ്യൂസിക് വിഡിയോ പുറത്ത്

','

' ); } ?>

പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് അക്കപ്പെല്ല ശൈലിയിലൂടെ ശ്രദ്ധ നേടിയ ‘നങ്ങേലി’ എന്ന ഗാനത്തിന്റെ പുതിയ സംഗീതാവിഷ്കാരമായ ‘നങ്ങേലി റീബോൺ’ പുറത്തിറങ്ങി. ‘ഇറ്റ്‌സ് വിധു പ്രതാപ്’ എന്ന മ്യൂസിക് ബാൻഡിന്റെ ആദ്യ മ്യൂസിക് വിഡിയോ എന്ന പ്രത്യേകതയും ഇതിനുണ്ട്. മുൻപ് അക്കപ്പെല്ല ശൈലിയിലൊരുങ്ങിയ ഗാനത്തെ ഫോക്ക് റോക്ക് ശൈലിയിലേക്കാണ് പുതിയ പതിപ്പിൽ മാറ്റിയിരിക്കുന്നത്.

നടി നിഖില വിമലാണ് പുതിയ വിഡിയോയിൽ നങ്ങേലിയായി എത്തുന്നത്. പഴയ ഗാനത്തിൽ ദീപ്തി വിധു പ്രതാപായിരുന്നു നങ്ങേലിയായി വേഷമിട്ടത്. ഫാന്റസി സ്വഭാവമുള്ള ദൃശ്യപരിചരണത്തോടെ ഒരുക്കിയ വിഡിയോയിൽ നിഖില വിമലിന്റെ സാന്നിധ്യവും ബാൻഡ് അംഗങ്ങൾ സംഗീതോപകരണങ്ങൾ വായിക്കുന്ന ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ദീപ്തി വിധു പ്രതാപാണ് ആശയവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്.

എസ്. രമേശൻ നായരുടെ വരികൾക്ക് മനു രമേശൻ സംഗീതം നൽകിയ ഗാനം ആലപിക്കുകയും സംഗീതാവിഷ്കാരം നിർവഹിക്കുകയും ചെയ്തത് ‘ഇറ്റ്‌സ് വിധു പ്രതാപ്’ ബാൻഡാണ്. വിധു പ്രതാപ് (വോക്കൽ), നിഹാൽ ആസാദ് (ഫ്ലൂട്ട്), ജോസി ജോൺ (ബേസ്), അബിൻ സാഗർ (ഗിറ്റാർ), നെഖീബ് ഷാ (ഡ്രംസ്), ശങ്കരൻ (കീബോർഡ്സ്), ഹരികൃഷ്ണൻ (പെർക്കഷൻ), ജൂബിൻ (ബേസ്), അമൽ രാജ് (ഡ്രംസ്) എന്നിവരാണ് ബാൻഡ് അംഗങ്ങൾ.

മനു ഹസ്സൻ സംവിധാനം ചെയ്ത മ്യൂസിക് വിഡിയോ മാനിഷാദ ഇൻഡിയാണ് നിർമ്മിച്ചത്. ജാഫർ സാദിഖ് ഛായാഗ്രഹണവും സായ് ശങ്കർ എഡിറ്റിങ്ങും നിർവഹിച്ചു. ഷെറൂഖ് കൊറിയോഗ്രഫിയും അലീന രാജു കോസ്റ്റ്യൂം സ്റ്റൈലിങ്ങും ഗോവ കലാസംവിധാനവും ട്വൽത്ത് ഒറിജിൻ വിഎഫ്എക്സും കൈകാര്യം ചെയ്തിരിക്കുന്നു. ശ്രീജേഷ് നായരാണ് അറ്റ്മോസ് മിക്സ് നിർവഹിച്ചത്. ഫിനു ഫായിസ് ബാൻഡ് കോ-ഓർഡിനേഷനും മാനേജ്‌മെന്റും വിപിൻ വി. നായർ ബാൻഡ് മാനേജ്മെന്റും നിർവഹിക്കുന്നു.