ശിവകാർത്തികേയൻ നായകനാകുന്ന ‘മദ്രാസി’ സെപ്റ്റംബർ 5ന് തിയേറ്ററുകളിൽ; പോസ്റ്റർ പുറത്തു വിട്ട് അണിയറപ്രവർത്തകർ

','

' ); } ?>

ശിവകാർത്തികേയനെ നായകനാക്കി എ.ആർ. മുരുഗദോസിന്റെ സംവിധാനത്തിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം മദ്രാസി സെപ്റ്റംബർ 5ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പങ്കുവെച്ചതിനൊപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. മുരുഗദോസിന്റെ സംവിധാനത്തിൽ ആദ്യമായാണ് ശിവകാർത്തികേയൻ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം ബിജുമേനോനും പ്രധാന കഥാപാത്രമായി എത്തുന്നു. അദ്ദേഹത്തിന്റെ 9-ാമത്തെ തമിഴ് ചിത്രവുമാണിത്. വിദ്യുത് ജമാൽ, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു. സിനമാറ്റോഗ്രഫി: സുധീപ് ഇളമൺ, എഡിറ്റിങ്: ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി: കെവിൻ മാസ്റ്റർ, മാസ്റ്റർ ദിലീപ് സുബ്ബരായൻ എന്നിവരാണ് മറ്റു പ്രധാന അണിയറ പ്രവർത്തകർ.