ഗുഡ് ബാഡ് അഗ്ലി’ 100 കോടി ക്ലബ്ബിൽ: അജിത്ത് ചിത്രം തിയേറ്ററുകളിൽ വമ്പൻ വിജയം

','

' ); } ?>

അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ 100 കോടി ക്ലബ്ബിൽ. ട്രാക്കർമാരുടെ റിപ്പോർട്ട് പ്രകാരം, *’ഗുഡ് ബാഡ് അഗ്ലി’*യുടെ ഇന്ത്യൻ നെറ്റ് കളക്ഷൻ 100 കോടി കടന്നുവെന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. തിങ്കളാഴ്‌ച മാത്രം 15 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ എല്ലാ ഭാഷകളിലായി 101.30 കോടി രൂപയാണ് ചിത്രത്തിന്റെ ഇന്ത്യൻ നെറ്റ് കളക്ഷൻ. ആഗോളതലത്തിൽ ചിത്രം 150 കോടിയിലധികം രൂപ ഇതിനകം നേടിയിട്ടുണ്ട്.

ചിത്രം തിയേറ്ററുകളിൽ ഗംഭീര പ്രകടനം നടത്തിയാണ് മുന്നേറുന്നത്. മാർക്ക് ആന്റണിയുടെ വിജയത്തിനു ശേഷം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം അജിത്തിന്റെ ഫാൻസിനൊരു വിസ്മയ വിരുന്നായി മാറിയിട്ടുണ്ട്. മുന്‍ സിനിമകളുടെ റഫറൻസുകളോടെ നിറഞ്ഞ് വരുന്ന ചിത്രത്തിൽ അജിത്തിന്റെ മിന്നുന്ന പ്രകടനം ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. തുടക്കം മുതൽ ക്ലൈമാക്സ് വരെ ഒരു ‘അജിത്ത് ഷോ’ ആയി മാറിയ ഈ ചിത്രത്തിൽ, അജിത്തിനൊപ്പം അർജുൻ ദാസിന്റെ പ്രകടനവും ശ്രദ്ധേയമാണ്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതവും വലിയ കയ്യടി നേടുകയാണ്.

ചിത്രത്തിൽ, അജിത്തിന് നായികയായി എത്തിയത് തൃഷയാണ്. പ്രഭു, അർജുൻ ദാസ്, പ്രസന്ന, സുനിൽ, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‌സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യർ, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിലെ താരനിരയിൽ ഉണ്ട്. അഭിനന്ദൻ രാമാനുജനാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്