പ്രേക്ഷകരെ ആവേശത്തിലാക്കി ‘സാഹോ’യുടെ രണ്ടാം മേക്കിംഗ് വീഡിയോയും പുറത്ത്..

','

' ); } ?>

ബാഹുബലിക്ക് ശേഷം തെലുങ്ക് നടന്‍ പ്രഭാസിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ഷെയ്ഡ്സ് ഓഫ് സാഹോ 2 എന്ന പേരില്‍ പുറത്തിറങ്ങി മണിക്കൂറുകളില്‍ തന്നെ വൈറലായി. ഏകദേശം 4 മില്ല്യണോളം പേര്‍ ഇപ്പോള്‍ വീഡിയോ കണ്ടു കഴിഞ്ഞു. ചിത്രത്തില്‍ നായികവേഷത്തിലെത്തുന്ന ശ്രദ്ധ കപൂറിന് ജന്മ ദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇന്നലെ രാത്രിയോടെയാണാ പ്രഭാസ് വീഡിയോ പുറത്ത് വിട്ടത്.

നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോ സോഷ്യല്‍ മീഡിയ റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് ലക്ഷത്തോളം പേരാണ് കണ്ടത്. ബാഹുബലി: ദി കണ്‍ക്ലൂഷന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ സിനിമാപ്രേമികള്‍ക്ക് മുന്നിലെത്തുന്നത്.

ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്. ശങ്കര്‍-എഹ്‌സാന്‍-ലോയ് ത്രയങ്ങളാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് അമിതാബ് ഭട്ടാചാര്യയാണ്. പ്രഭാസിന്റെ ജന്മദിനമായ ഒക്ടബോര്‍ 23 ന് പുറത്തവിട്ട ആദ്യ വീഡിയോയും സോഷ്യ്ല്‍ മീഡിയയില്‍ തരംഗമായിരുന്നു.

പ്രഭാസ് പുറത്ത് വിട്ട വീഡിയോ കാണാം..