നസ്രിയ തെലുങ്കിലേക്ക്, നായകനായി നാനി

നസ്രിയ നായികയാകുന്ന ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു.നസ്രിയയുടെ നായകനായി എത്തുന്നത് നാനിയാണ്.വിവേക് ആത്രേയ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് നവംബര്‍ 21ന് പ്രഖ്യാപിക്കും.

ഒരു റൊമാന്റിക് കോമഡി ഴോണറില്‍ പെടുന്ന ചിത്രമായിക്കുമിത്.ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തില്‍ ഇറങ്ങിയ ട്രാന്‍സ് ആണ് നസ്രിയ ഒടുവില്‍ അഭിനയിച്ച ചിത്രം.