
മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകനാണ് ഇസഹാക്ക് എന്ന ഇസ. ഇപ്പോള്‍ ചാക്കോച്ചന്റെ ഇസയെ കാണാന്‍ എത്തിയ നസ്രിയയുടെയും ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയയുടെയും ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഇവര്‍ക്കൊപ്പം പ്രിയയും ഇസയും ഉണ്ട്. ഈ ചിത്രം പ്രിയയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നസ്രിയയും അമാലും അടുത്ത സുഹൃത്തുക്കളാണ്. നസ്രിയ പലപ്പോഴും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്ത മാസമാണ് ഇസയുടെ ഒന്നാം പിറന്നാള്‍.