‘ഓടുന്നോന്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് കീഴാറ്റൂര്‍ നായകനായെത്തുന്ന നാളേയ്ക്കായ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. കുപ്പിവള, ഓര്‍മ്മ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാളേയ്ക്കായ്’. ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തിരുവനന്തപുരം വേളാവൂര്‍ ക്ഷേത്രത്തില്‍ നടന്നു. നടി ശ്രീലതാ നമ്പൂതിരിയാണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.
കുപ്പിവള, ഓര്‍മ്മ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാളേയ്ക്കായ്’. സിദ്ധാര്‍ത്ഥ് ശിവ, കൃഷ്ണ പ്രസാദ്, സജീവ് വ്യാസ, ഷിബു ലബാന്‍, നൗഷാദ് ഷാഹുല്‍, ആര്‍ ജെ സുരേഷ്, ജയ്സപ്പന്‍ മത്തായി, കെ.പി. സുരേഷ്‌കുമാര്‍, പ്രണവ്, ശ്രീലതാ നമ്പൂതിരി, ബെന്ന ജോണ്‍, നന്ദന, ആമി, ആശാ നായര്‍, മണക്കാട് ലീല എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
വി.കെ. അജിതന്‍ കുമാറിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം പുഷ്പന്‍ ദിവാകരനും എഡിറ്റിംഗ് കെ. ശ്രീനിവാസും നിര്‍വഹിക്കുന്നു. ജയദാസ് എഴുതിയ വരികള്‍ക്ക് രാജീവ് ശിവ സംഗീതം നല്‍കിയിരിക്കുന്നു. ആലാപനം സരിത രാജീവ്. തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ് ശ്രുതി സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍.