
കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നായാട്ടിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. താരം തന്നെയാണ് പുതിയ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. തുണി വിരിക്കുന്ന ചാക്കോച്ചനാണ് പോസ്റ്ററിലുള്ളത്. ചിത്രത്തില്‍ പ്രവീണ്‍ മൈക്കിള്‍ എന്നാണ് ചാക്കോച്ചന്റെ പേര്. ഏപ്രില്‍ 8നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ചാക്കോച്ചന്‍ എത്തുക.
ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തില്‍ ഇരുവരും പൊലീസ് വേഷത്തില്‍ തന്നെയാണ് എത്തുന്നത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് നായാട്ട്.
മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെയും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെയും ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ‘ജോസഫി’ന് തിരക്കഥയൊരുക്കിയ ഷാഹി കബീറാണ് നായാട്ടിന്റെ രചന നിര്‍വ്വഹിച്ചത്. ഷൈജു ഖാലിദ് ആണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മഹേഷ് നാരായണന്‍ ആണ് എഡിറ്റിംഗ്.
ആവേശം നിറക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ
പ്രേക്ഷക ശ്രദ്ധനേടി കഴിഞ്ഞു.സര്‍വൈവല്‍ ത്രില്ലര്‍ സാധുത നിലനിര്‍ത്തുന്ന നായാട്ട്, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ അഞ്ചു വര്‍ഷത്തിനു ശേഷമുള്ള തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുന്ന ചിത്രമാണ്. അതിജീവനവും, രാഷ്ട്രിയവും കൂടികലര്‍ത്തിയ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ‘നായാട്ട്’ സമകാലിക കേരളത്തെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്.കുഞ്ചാക്കോ ബോബന്‍, ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നീ ശക്തരായ അഭിനേതാക്കള്‍ കൂടി ഒന്നുക്കുമ്പോള്‍ ചിത്രം നല്‍കുന്ന പ്രതീക്ഷ ചെറുതല്ല.